May 11, 2024

ചൊവ്വാഴ്ച വയനാട്ടിൽ കടകളടച്ച് വ്യാപാരികളുടെ പണിമുടക്ക്: നികുതി വകുപ്പ് ഓഫീസിലേക്ക് മാർച്ചും നടത്തും.

0
Img 20191026 Wa0244.jpg
കൽപ്പറ്റ:  വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്  29 ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിവരെ വ്യാപാരികൾ പണിമുടക്ക്
കടകൾ അടച്ചിട്ടുകൊണ്ട് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്
ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
– കേരള വ്യാപാരി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നടത്തുന്ന പ്രക്ഷോഭ സമര പരിപാടികളുടെ ആദ്യഘട്ടമെന്ന നിലക്കാണ്
ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. ജില്ലയിലെ മുഴു
വൻ യൂണിറ്റുകളിൽ നിന്നും വ്യാപാരികൾ മാർച്ചിൽ പങ്കെടുക്കും. വാറ്റിന്റെ
പേരിൽ വ്യാപാരികളെ തെരഞ്ഞുപിടിച്ച് നോട്ടീസ് അയച്ച് ലക്ഷക്കണക്കിന്
രൂപ അനധികൃതമായി അടപ്പിക്കാനും പീഢിപ്പിക്കാനും ശ്രമിക്കുന്ന ചില ഉദ്യോ
ഗസ്ഥരുടെ നീക്കത്തിനെതിരെയാണ് സംഘടന സമര രംഗത്തുള്ളത്.
– ചരക്ക് സേവന നികുതി നടപ്പാക്കി 2 വർഷം കഴിഞ്ഞിട്ടും അത് നേരെ
യാക്കാനും കുറ്റമറ്റതാക്കാനും തുനിയാതെ അഴിമതിക്ക് കളമൊരുക്കാൻ
വാറ്റിന്റെ കഴിഞ്ഞ കണക്കുകൾ നോക്കാനെന്ന പേരിൽ നോട്ടീസ് അയക്കു
ന്നത് അശാസ് ത്രീയമാണ്. കൽപ്പറ്റ യെസ് ഭാരത് പരിസരത്തുനിന്നും 10
മണിക്ക് മാർച്ച് പുറപ്പെടും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വാസുദേവൻ മാർച്ച് ഉൽഘാടനം ചെയ്യും. 5000 വ്യാപാരികളെ മാർച്ചിലും ധർണ്ണയിലും
പങ്കെടുപ്പിക്കാൻ ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
– യോഗത്തിൽ കെ.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഇ.
ഹൈദ്രു , വൈസ് പ്രസിഡന്റുമാരായ കെ. ഉസ്മാൻ, ഡോ. മാത്യു തോമസ്,
നൗഷാദ് കാക്കവയൽ, കെ.ടി.ഇസ്മയിൽ സെക്രട്ടറി മാരായ സാബു അബ്രാഹാം, സി.രവീന്ദ്രൻ, സി.വി.വർഗ്ഗീസ്, കെ.പി.നിസാർ, സി.അബ്ദുൾ ഖാദർ,
അസ്ലം വാബ, അഷറഫ് കൊട്ടാരം, എൻ.വി.അനിൽകുമാർ,പി.വി.അജിത്ത്,
എ.പി.ശിവദാസ്, അഷറഫ് മേപ്പാടി, കെ.എച്ച്.മുഹമ്മദ്, യൂത്ത് വിംഗ് ഉണ്ണി
കാമിയോ, സേവ്യർ കരണി, സുന്ദർ ലാൽ തുടങ്ങിയവർ പ്രസംഗിച്ചു
കെ.കെ. വാസുദേവൻ, ഇ. ഹൈദ്രു, നൗഷാദ് കാക്കവയൽ, കെ.ഉസ്മാൻ,
എൻ.വി. അനിൽകുമാർ പത്രസമ്മേളനത്തിൽ  എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *