August 12, 2026

അട്ടപ്പാടിയിൽ മൂന്നു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് നിഷ്ഠൂരവും അപലപനീയവുമാണന്ന് സി.പി.ഐ.എം.എൽ. റെഡ്സ്റ്റാർ.

0
By ന്യൂസ് വയനാട് ബ്യൂറോ
അട്ടപ്പാടിയിൽ മൂന്നു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് നിഷ്ഠൂരവും അപലപനീയവുമാണന്ന് സി.പി.ഐ.എം എൽ  റെഡ് സ്റ്റാർ പത്ര കുറിപ്പിൽ അറിയിച്ചു..
' ഏറ്റുമുട്ടൽ കൊല 'കളെന്ന സർക്കാർ ഭാഷ്യങ്ങൾ പച്ച നുണകളായിരുന്നുവെന്നും പ്രകോപനങ്ങളൊന്നുമില്ലാതെ പ്രത്യേക സായുധസംഘങ്ങൾ നടത്തിയ ഏകപക്ഷീയമായ കൊലകളായിരിന്നുവെന്നും പലപ്പോഴും പുറത്തു വന്നിട്ടുള്ള സാഹചര്യത്തിൽ അട്ടപ്പാടിയിലെ 'ഏറ്റുമുട്ടൽ കൊല 'യുടെ യാഥാർത്ഥ്യങ്ങൾ പുറത്തു കൊണ്ടുവരണം.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടു സ്ത്രീകളെയുൾപ്പെടെ ആറ് മാവോയിസ്റ്റുകളെയാണ് കൊലപ്പെടുത്തിയത്.
ഏറ്റുമുട്ടൽ കൊലകളിലൂടെ സർക്കാർ തന്നെ നിയമ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്.
അടിസ്ഥാന നയങ്ങളിലെന്നപോലെ ഭരണകൂട അടിച്ചമർത്തലിലും പിന്തുടരുന്ന മോദി മാതൃക അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകണം.
തണ്ടർബോൾട്ട് കൊലയാളി സംഘത്തെ പിരിച്ചുവിടണം.
ഭരണകൂട കൊലപാതകങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ ജനാധിപത്യ ശക്തികൾ രംഗത്തിറങ്ങണമെന്നും .
സംസ്ഥാന സെക്രട്ടറി എം.കെ.ദാസൻ  പറഞ്ഞു.
,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *