August 14, 2026

മീനങ്ങാടിക്ക് അഭിമാനനേട്ടം: സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക് യോഗ്യത നേടിയത് 25 പേർ

0
IMG_20191029_093812.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ജി.എച്ച്.എസ്.സ്കൂളിന് അഭിമാനിക്കാം. സംസ്ഥാന തല ശാസ്ത്രോത്സവത്തിലേക്ക്  യോഗ്യത നേടിയത് 25 പേർ.
ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ ജില്ലാ ശാസ്ത്രോത്സവത്തിൽ ഇരട്ട കീരിടം ലഭിച്ചത് മീനങ്ങാടി ജി.എച്ച്.എസ്.സ്കൂളിനായിരുന്നു.  ജില്ലയിലെ സ്കൂളുകളിൽ നിന്നും  ഇത്രയധികം  കുട്ടികൾക്ക് യോഗ്യത ലഭിച്ചൊരു സ്കൂൾ മീനങ്ങാടി ജി.എച്ച്.എസ്.സ്കൂൾ മാത്രമാണ്. ശാസ്ത്രമേളയിൽ 40 പോയന്റും സാമൂഹിക ശാസ്ത്രമേളയിൽ 35 പോയന്റും ഗണിത ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തത്. സംസ്ഥാന തല മത്സരത്തിലേക്ക് 25 പേർക്കാണ് യോഗ്യത ലഭിച്ചത്. നവംബർ 2,3,4 തിയ്യതികളിലായി നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് ഇവർ മത്സരിക്കും.
( റിപ്പോർട്ട്: ജിൻസ് തോട്ടുങ്കര) 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *