May 6, 2024

മാനന്തവാടി എം.എൽ.എ. നിഷ്ക്രിയമെന്ന് കോൺഗ്രസ്സ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റി.

0
Img 20191029 Wa0163.jpg
മാനന്തവാടി:   വികസന കാര്യങ്ങളിലോ ജനത്തെ ബാധിക്കുന്ന വിഷയങ്ങളിലോ ഒരു ഇടപെടൽ നടത്താൻ കഴിയാതെ കാഴ്ചക്കാരനാവുന്ന പ്രവണതയാണ് ഒ.ആർ.കേളുവിന്റെതെന്നും കോൺഗ്രസ്സ് നേതാക്കൾ കുറ്റപ്പെടുത്തി.
മാനന്തവാടി – കൈതക്കൽ റോഡ് പണി ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്.വന്യമൃഗശല്ല്യം രൂക്ഷമായ കൂടൽക്കടവ്- മട്ടങ്കര – ചാലിഗദ്ധ – പാൽ വെളിച്ചം പോലുള്ള പ്രദേശങ്ങളിൽ കർഷകർ ദുരിതം പേറുമ്പോൾ എം.എൽ.എ.എന്ന നിലയിൽ ഒ.ആർ കേളു കർഷക അനുകൂല നിലപാടുകൾ സ്വീകരിക്കാതെ മാറി നിൽക്കുകയാണ്.വന്യമൃഗപരിഹരിക്കുന്നതിനായി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് റയിൽ പെൻസിംഗിന് 9 കോടി രൂപ വകയിരുത്തിയിട്ടും അത് പ്രാവർത്തികമാക്കാൻ കഴിയാതെ ആ തുക പോലും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒ.ആർ കേളുവിന് കഴിഞ്ഞില്ലെന്നും കോൺഗ്രസ്സ് പയ്യംമ്പള്ളി മണ്ഡലം നേതാക്കൾ കുറ്റപ്പെടുത്തി.
വാർത്താ സമ്മേളനത്തിൽ സണ്ണി  ജോസ്  ചാലിൽ, ജേക്കബ് സെബാസ്റ്റ്യൻ , പി.എം.ബെന്നി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *