നവംബർ 2 ന് മാനന്തവാടിയിൽ സംയക്ത നബിദിനാഘോഷം സംഘടിപ്പിക്കും.
.
മാനന്തവാടി: കരുണയുടെ തിരുനബിയെന്ന പ്രമേയത്തിൽ മാനന്തവാടിറൈഞ്ചിന്റെയും റൈഞ്ച് മാനേജ്മെൻറ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നവംബർ 2 ന് സംയുക്ത നബിദിനാലോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റൈഞ്ചിന് കീഴിലുള്ള 20 മഹല്ലുകൾ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് എരുമത്തെരുവ് ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി ഗാന്ധി പ്പാർക്കിൽ സമാപിക്കും. തുടർന്ന് കെ.ടി.മാനു മുസ്ല്യാർ നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ എസ്.വൈ.എസ്.സ്റ്റേറ്റ് സിക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ അബ്ദുൽ ജലീൽ ഫൈസി, ഉമർ ഫൈസി ഇർഫാനി ,ഹനീഫ് റഹ്മാനി, ഉസ്മാൻ മഞ്ചേരി ,കബീർ മാനന്തവാടി എന്നിവർ പങ്കെടുത്തു.





Leave a Reply