May 6, 2024

മാനന്തവാടി നഗരസഭ മത്സ്യ-മാംസ മാർക്കറ്റ് ഉടൻ തുറക്കണം: .പ്രതിഷേധ സംഗമം 30 ന് 4 മണിക്ക്.

0
Img 20191029 Wa0175.jpg
മാനന്തവാടി: നഗരസഭ 
ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം മത്സ്യ- മാംസ വിതരണ സംവിധാനം പൂർണ്ണമായും തകർത്തുവെന്ന് മാനന്തവാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അരോപിച്ചു. പുനർനിർമ്മാണത്തിന്റെ പേരിൽ മത്സ്യ-മാംസ മാർക്കറ്റ്  മാസങ്ങളായി പൂട്ടിക്കിടക്കുന്നതുമൂലം ജനങ്ങളും ഈ മേഖലയിൽ തൊഴിലെടുക്കുന്നവരും തീരാദുരിതത്തിലാണ്. മാർക്കറ്റ് തുറക്കാത്തതുമൂലം തൊഴിലാളികൾക്കുള്ള കഷ്ടനഷ്ടങ്ങൾക്കും ജനങ്ങൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും മാംസം ജനങ്ങൾക്കു കിട്ടുന്നതിന്റെ പൂർണ്ണ ഉത്തരവാദി നഗരസഭാ ഭരണ സമിതിയാണ്. മാർക്കറ്റുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തിയാണ് ഇപ്പോൾ നിർത്തിവച്ചിരിക്കുന്നത്.ഇതിൽ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 30 ന് 4 മണിക്ക് എരുമത്തെരിവ് മാർക്കറ്റിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിക്കും. മലിന്യം സംസ്കാരിക്കാൻ സംവിധാനമില്ലാത്തതിനാൽ സബ് കലക്ടറുടെ ഉത്തരവു പ്രകാരം പൂട്ടിയ മാർക്കറ്റിലെ നിർമ്മാണ പ്രവൃത്തികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാമെന്നിരിക്കെ 8 മാസം പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും പ്രശ്നത്തിൽ  ഭരണസമിതി മൗനം പാലിക്കുകയും നിർമ്മാണ പ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയാണ്. മത്സ്യ-മാംസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മാനന്തവാടി നഗരസഭാ ഭരണ സമിതി അടിയന്തരമായി ഇടപെടാത്ത പക്ഷം നവംബർ 11 മുതൽ മുനിസിപ്പാലിറ്റി ഓഫീസിനു അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഡെന്നിസൺ കണിയാരം, ബാബു പുളിക്കൽ, പി.പി .എ ബഷീർ, ഹംസ പി.കെ, കെ.എം മത്തായി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *