April 26, 2024

വാളയാര്‍ കേസ്: യു ഡി എഫ് പ്രതിഷേധ ജ്വാലയും പ്രകടനവും നടത്തി

0
Img 20191029 Wa0440.jpg
കേരളം ഭരിക്കുന്നത് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍: എന്‍ ഡി അപ്പച്ചന്‍
കല്‍പ്പറ്റ: വാളയാര്‍ കേസ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പ്രതിഷേധ പ്രകടനവും, പ്രതിഷേധ ജ്വാലയും തീര്‍ത്തു. യു ഡി എഫ് ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വാളയാര്‍ പിഡനക്കേസില്‍ എല്ലാ തെളിവുകളുമുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടത് സി പി എമ്മിന്‍റെ പിന്തുണയിലാണെന്ന് പകല്‍പോലെ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി പുനരന്വേഷണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണം. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നത്. പൊലീസിനും, പ്രോസിക്യൂഷനും ഗുരുതര വീഴ്ചയാണുണ്ടായത്. ഇതില്‍ സര്‍ക്കാരിന്‍റെ പങ്കും സംശയാസ്പദമായി നിലനില്‍ക്കുകയാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തലപ്പത്തുള്ളവര്‍ പോലും പോക്സോ കേസില്‍ പ്രതികള്‍ക്കായി ഹാജരാകുന്ന ദയനീയസാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെരിയയില്‍ രണ്ട് യുവാക്കളെ കൊന്ന കേസ് സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചപ്പോള്‍ അതിനെതിരെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വക്കീലിനെ വെച്ച് വാദിക്കാന്‍ പോകുന്ന സര്‍ക്കാരാണിത്. ഷുഹൈബ് വധക്കേസിന്‍റെ സ്ഥിതിയും മറിച്ചല്ല. ഇത്തരത്തില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ വെമ്പല്‍കൊള്ളുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വാളയാര്‍ കേസില്‍ ഒരു നല്ല അഭിഭാഷകനെ നിയമിച്ച് കേസ് നടത്താന്‍ പോലും സാധിക്കാതെ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിച്ച സര്‍ക്കാരിന് കാലം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല. കുറ്റപത്രത്തില്‍ വരുത്തിയ പാകപിഴകളും അന്വേഷണത്തിന്‍റെ പോരായ്മയുമാണ് കേസിനെ ഈ സ്ഥിതിയിലെത്തിച്ചത്. ഇതിന് പിന്നില്‍ നടന്ന ചരടുവലികള്‍ ഒന്നൊന്നായി ഇപ്പോള്‍ പുറത്തുവരുമ്പോള്‍ സര്‍ക്കാരും സി പി എം ഒരുപോലെ പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
കെ കെ അഹമ്മദ്ഹാജി അധ്യക്ഷനായിരുന്നു. കെ കെ അബ്രഹാം, കെ വി പോക്കര്‍ഹാജി, റസാഖ് കല്‍പ്പറ്റ, എം എ ജോസഫ്, ഗോകുല്‍ദാസ് കോട്ടയില്‍, എ പി ഹമീദ്, അലവി വടക്കേതില്‍, ഉഷാതമ്പി, മാണി ഫ്രാന്‍സിസ്, പോള്‍സണ്‍ കൂവക്കല്‍, വിജയമ്മ ടീച്ചര്‍, കെ കെ രാജേന്ദ്രന്‍, ജോയി തൊട്ടിത്തറ, എ എ വര്‍ഗീസ്, ഗിരീഷ് കല്‍പ്പറ്റ, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, ഒ ഭാസ്ക്കരന്‍, എം ഒ ദേവസ്യ, ബി സുരേഷ്ബാബു, ആര്‍ രാജന്‍, ആര്‍ രാമചന്ദ്രന്‍, പി വിനോദ്കുമാര്‍, വി നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *