April 19, 2024

വാളയാര്‍ സംഭവം: കുറ്റവാളികളെ രക്ഷപ്പെടുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കണം: ആം ആദ്മി പാർട്ടി.

0
 
കല്‍പ്പറ്റ:വാളയാര്‍ സംഭവത്തില്‍ കുറ്റവാളികള്‍ക്കു ശിക്ഷ ഉറപ്പുവരുത്തണമെന്നു  എംജിടി ഹാളില്‍ നടന്ന ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.കുറ്റവാളികള്‍ക്കു രക്ഷപെടാന്‍ പഴുതൊരുക്കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍വീസില്‍നിന്നു പുറത്താക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ കണ്‍വീനര്‍ അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. കെ.പി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. 
ഭാരവാഹികളായി കെ.പി. അസൈനാര്‍ ബത്തേരി(ജില്ലാ കണ്‍വീനര്‍), കെ.പി. ജേക്കബ് കുമ്പളേരി(സെക്രട്ടറി), ബാബു തച്ചറോത്ത് മാനന്തവാടി (ട്രഷറര്‍), അജി കൊളോണിയ മാനന്തവാടി, റസാഖ് കല്‍പ്പറ്റ, സല്‍മാന്‍ റിപ്പണ്‍, അഡ്വ.തോമസ് ബത്തേരി(സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍),  മനോജ് തലപ്പുഴ, കൃഷണന്‍കുട്ടി കല്‍പ്പറ്റ(ജില്ലാ കമ്മിറ്റിയംഗങ്ങള്‍)എന്നിവരെ തെരഞ്ഞെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *