March 29, 2024

മാനന്തവാടി കണ്ടത്തുവയൽ റോഡിനോടുള്ള അവഗണ അവസാനിപ്പിക്കണമെന്ന്

0
മാനന്തവാടി കണ്ടത്തുവയൽ റോഡിനോടുള്ള അവഗണ അവസാനിപ്പിക്കണമെന്ന് മുൻ എടവക ഗ്രാമപഞ്ചായത്ത് മെമ്പർ എ എം കുഞ്ഞിരാമൻ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.1967  ലാണ് അന്നത്തെ മുഖ്യമന്ത്രിയായി ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ  മനന്തവാടി കണ്ടത്തുവയൽ റോഡ്‌ ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏന്നാൽ വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ  റോഡിന്റെ പ്രവൃത്തി മാറ്റി വയ്ക്കുകയായിരുന്നു.  തുടർന്ന് 1975 ൽ കല്ലോടി  പള്ളി വികാരി ഫാ: ജോസഫ് മേമനയുടെ നേതൃത്വത്തിൽ  പതിനായിരം പേർ ശ്രമദാനം നടത്തിയാണ്  തോണിച്ചാൽ മുതൽ കല്ലോടി വരെ ഗതാഗതയോഗ്യമാക്കിയത്   തുടർന്ന് 1986ൽ  50 ലക്ഷം രൂപ  മാനന്തവാടി കണ്ടത്ത് വയൽ റോഡിന് സർക്കാർ അനുവദിക്കുകയും 1990 ൽ റോഡ് യാഥാർത്ഥ്യമാക്കുകയും ഇതു വഴി കെ ഏസ് ആർ ടി ബസ് സർവ്വിസ് ആരംഭിക്കുകയും ആയിരുന്നു. ഏന്നാൽ ഇന്ന് റോസിനോട് അധികൃതർ തികഞ്ഞ  അവഗണനയാണ് കാണിക്കുന്നത്    ഏറ്റവും കുറഞ്ഞ ദൂരത്തിൽ കോഴിക്കോട്ടേക്കും വടകരക്കും മറ്റും ഏളുപ്പത്തിൽ ഏത്താവുന്ന റോഡ്  ആധുനിക രീതിയിൽ ലെവലൈസ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി ,ധനകാര്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏന്നിവർക്ക് നിവേദനം നൽകിയതായും എ എം കുഞ്ഞിരാമാൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ  ഡോ: തരകൻ റ്റി ,തോമസ് നടുപ്പറമ്പിൽ, ജോർജ് കൂവയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *