July 16, 2026

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നവംബര്‍ നാലിന്

0
By ന്യൂസ് വയനാട് ബ്യൂറോ

 
തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നവംബര്‍ നാലിന് നടക്കും. അപ്പപ്പാറ ചെറിയ ആക്കൊല്ലി തറവാട്ടുകാര്‍ ആക്കൊല്ലി അമ്മക്കാവ് പരിസരത്ത് നിന്നും ശേഖരിക്കുന്ന നെല്‍ക്കതിര്‍ പുത്തരി ഉത്സവത്തിന്റെ തലേനാള്‍ ക്ഷേത്രം ജീവനക്കാര്‍ ദൈവത്താര്‍ മണ്ഡപത്തില്‍ എത്തിക്കും. നാലിന് രാവിലെ വാദ്യമേളങ്ങളോടെ നെല്‍ക്കതിര്‍ ക്ഷേത്രനടയില്‍ എത്തിക്കും. ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി കതിര്‍പൂജ നടത്തി വിശ്വാസികള്‍ക്ക് കതിര്‍ വിതരണം ചെയ്യും. തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *