August 11, 2026

അന്തർ ദേശീയ സയൻസ് ഫെസ്റ്റിവലിലേക്ക് കബനിഗിരിയിൽ നിന്ന് അഞ്ച് വിദ്യാർത്ഥികൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:

ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കൊല്‍ക്കട്ടയിലേക്ക് പോകുന്ന കബനിഗിരി നിര്‍മല ഹൈസ്‌കൂളിലെ അജയ് ജോസഫ്, അക്ഷയ് അനീഷ്, സാനിയ സജി, വോള്‍ഗാ മരിയ, മേഘ മരിയ ഷിനോജ് എന്നീ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പി.ടി.എ.യുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഈ മാസം അഞ്ച് മുതല്‍ പത്ത് വരെയാണ് സയന്‍സ് ഫെസ്റ്റിവല്‍. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പൊന്‍തൊട്ടിയില്‍ അധ്യക്ഷനായിരുന്നു. എം.പി.ടി.എ. പ്രസിഡന്റ് ഷീബ, സിസ്റ്റര്‍ ലിന്‍സി, വി. മധു മാസ്റ്റര്‍, ഷാജി മാസ്റ്റര്‍, തോമസ് സഖറിയാസ്, ഷിനി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *