July 14, 2026

ശക്തി നാസറിന്റെ മരണം: നാളെ 11 മണി വരെ മാനന്തവാടിയിൽ കടകൾ അടച്ചിടും

0
IMG-20191104-WA0270.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:
ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ട മാനന്തവാടി ശക്തി മെഡിക്കൽസ് ഉടമ നാസറിന്റെ ഖബറടക്കം 
 വടകര കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.. പരേതനോടുള്ള ആദര സൂചകമായി മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ രാവിലെ 11 മണി വരെ അടച്ചിടുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കടമേരി പുറ്റാൻ കണ്ടി ഖാദർ ഹാജി – മറിയം ദമ്പതികളുടെ മകനാണ് നാസർ. റസിയയാണ് ഭാര്യ. ഷൈജൽ , ഷാദിൽ, 
ഷെർമിൽ, നസ് ല മറിയം എന്നിവർ മക്കളും, അൻസാർ, നവാസ് എന്നിവർ സഹോദരങ്ങളുമാണ്.:. ഹൃദയാഘാതത്തെ തുടർന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മുസ്ലീം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതിയംഗം, ആൾ കേരള കെമിസ്റ്റ്സ് ആൻറ് ഡ്രഗ്സ് അസോസിയേഷൻ വയനാട് ജില്ലാ വൈസ് പ്രസിഡന്റ്  എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. . ഒരു മണിയോടെ സ്വദേശമായ വടകര ആയഞ്ചേരിയിലേക്ക് കൊണ്ടു പോയി..
. മത രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായ നാസറിന്റെ മരണവാർത്ത മാനന്തവാടിയിലെ പൗരസമൂഹത്തിന് പെട്ടെന്ന് ഉൾകൊള്ളാനായില്ല.,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *