ഇന്ദിരാഗാന്ധി അനുസ്മരണവും പൊതു സമ്മേളനവും നടത്തി.
ഇന്ദിരാഗാന്ധി അനുസ്മരണവും പൊതു സമ്മേളനവും നടത്തി. യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാ പ്രയദർശിനിയുടെ മുപ്പത്തിയഞ്ചാം രക്ഷസാക്ഷിത്വത്തോടനുബന്ധിച്ച് വാളാട് അങ്ങാടിയിൽ അനുസ്മരണ പൊതുസമ്മേളനം സംഘടിപ്പിച്ചു.പൊതു സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ എൻ.ഡി.അപ്പച്ചൻ ഉത്ഘാടനം ചെയ്തു. അഡ്വ.സുഫിയാൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി.ഛായാ ചിത്രത്തിൽ എ.പ്രഭാകരൻ മാസ്റ്റർ പുഷ്പാർച്ചന നടത്തി.അസീസ് വാളാട് അധ്യക്ഷത വഹിച്ചു.അനീഷ് വാളാട്,പി.കെ.ജയരാജൻ, ജോസ് കൈനിക്കുന്നേൽ,ശശികുമാർ വി.കെ,എം.ജി.ബാബു,വൈശാഖ് മടത്തിൽ തുടങ്ങിയവർ സംസാരിച്ചു.






Leave a Reply