April 26, 2024

തൊഴിലുറപ്പിനെ കയ്യൊഴിഞ്ഞ് കേന്ദ്രം: വയനാട്ടിൽ കൂലി കുടിശ്ശിക 32.5 കോടി

0
Img 20191106 Wa0336.jpg
മാനന്തവാടി:
 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയെടുത്ത തൊഴിലാളികള്‍ക്കുള്ള കൂലി കുടിശിക വിതരണം വൈകുന്നു. കുടിശിക വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് മാസങ്ങളായി വയനാട് ജില്ലയിൽ  വിവിധ പഞ്ചായത്തുകളിലായി 32.5 കോടി രൂപ കൂലിയിനത്തിലും 8.29 രൂപ മെറ്റീരിയൽ കോസ്റ്റ് തുകയായും വയനാടിന് ലഭിക്കാനുണ്ട്.ഒരു ലക്ഷത്തിലധികം തൊഴിലാളികളുള്ള വയനാട്ടിൽ കഴിഞ്ഞ വർഷം 39.53 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകിയതിലൂടെ 108 കോടിയോളം രൂപ ചെലവഴിച്ചിരുന്നു.എന്നാൽ ഈ സാമ്പത്തിക വർഷം പകുതിയായിട്ടും കൂലി ലഭിക്കാത്തതിനാൽ തൊഴിലാളികൾ 'തൊഴിലുറപ്പിൽ നിന്ന് വിട്ട് നിൽക്കുകയാണ്., തൊഴിലുറപ്പിനോടുള്ള കേന്ദ്രത്തിന്റെ അവഗണ ഗ്രാമീണ മേഖലയെ ആകെ ബാധിച്ചിരിക്കുകയാണ് ,ആദിവാസികളും ഇടത്തരക്കാരുമായ ആളുകളിൽ ഭൂരിഭാഗവും തൊഴിലുറപ്പിലൂടെ കുടുംബം പുലർത്തുന്നവരാണ്.തൊഴിലുറപ്പിന് കൂലി ലഭിക്കാതായതോടെ ഈ കുടുംബങ്ങൾ പ്രതിസന്ധിയിലായി ,തൊഴിലുറപ്പ് കൂലിയുടെ 40% തുക മെറ്റീരിയൽ കോസ്റ്റിനത്തിൽ പഞ്ചായത്തുകൾക്ക് ലഭിച്ചിരുന്നത്
 പഞ്ചായത്തുകളുടെ ആസ്തി വികസനത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു.'
ഇന്ത്യയില്‍ ഗ്രാമീണ തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും പരിഹാരം തേടി ഇടതുപക്ഷപിന്തുണയുള്ള ഒന്നാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബിജെപി ഭരണത്തില്‍ അട്ടിമറിക്കപ്പെടുകയാണ്.  നിയമം അനുസരിച്ച് പഞ്ചായത്തില്‍നിന്ന് തൊഴില്‍കാര്‍ഡ് എടുത്തവര്‍ക്ക് വര്‍ഷം നൂറുദിവസത്തെ തൊഴില്‍ കൊടുക്കണം. അപേക്ഷിച്ച് 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ വേതനം നല്‍കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തവരില്‍ അഞ്ചുശതമാനം കുടുംബങ്ങള്‍ക്കുമാത്രമാണ് കഴിഞ്ഞവര്‍ഷം നൂറുദിവസത്തെ തൊഴില്‍ നല്‍കിയത്. തൊഴിലുറപ്പ് സാര്‍വത്രികമാക്കിയ 2008ല്‍ 15 ശതമാനം കുടുംബങ്ങള്‍ക്ക് ഇന്ത്യയില്‍ നൂറുദിവസത്തെ തൊഴില്‍ ലഭിച്ചിരുന്നു. ഈ കാലയളവില്‍ കേരളത്തില്‍ നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 32 ശതമാനമായിരുന്നു. ഇപ്പോഴത് ഏഴുശതമാനമായി കുറഞ്ഞു. 2011ല്‍ ഇന്ത്യയിലെ ഗ്രാമവാസികളില്‍ 40 ശതമാനം കുടുംബങ്ങളും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനുള്ള തൊഴില്‍കാര്‍ഡ് എടുത്തിരുന്നു. എന്നാല്‍, 2015ല്‍ തൊഴിലുറപ്പ് കാര്‍ഡുകാരുടെ അനുപാതം ആകെയുള്ള കുടുംബങ്ങളുടെ 28 ശതമാനമായി കുറഞ്ഞു. ഗ്രാമവാസികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് ഇത് കാണിക്കുന്നത്.  പ്രതിവര്‍ഷം നൂറ് തൊഴില്‍ദിനം എന്ന ലക്ഷ്യത്തില്‍നിന്ന് വളരെ അകലെയാണ് ദേശീയതലത്തില്‍ ഇപ്പോഴത്തെ നില. തൊഴിലുറപ്പ് പദ്ധതി മെച്ചപ്പെട്ടനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നാല്‍, സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് കൂലി അനുവദിക്കുന്ന കാര്യത്തില്‍ കടുത്ത വിവേചനമാണ് കേരളം നേരിടുന്നത്.  കുടിശ്ശികയായി ദേശീയതലത്തിലുള്ള കുടിശ്ശികയുടെ പത്തുശതമാനവും കേരളത്തിനാണ് , സംസ്ഥാനത്തോടുള്ള പ്രതികാരമനോഭാവമാണ് വ്യക്തമാകുന്നത്. കൂലി നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് നല്‍കാറുള്ളത്.       ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദംതന്നെ കേന്ദ്രത്തില്‍ ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട് തൊഴിലാളികളാകട്ടെ നിരന്തര പ്രക്ഷോഭത്തിലും. ഇതെല്ലാം അവഗണിച്ച് തൊഴിലുറപ്പ് പദ്ധതിക്കുതന്നെ ചരമക്കുറിപ്പ് എഴുതാനാണ് മോഡിസര്‍ക്കാരിന്റെ നീക്കം., തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പനമരം ഏരിയയിലെ മുഴുവൻ പഞ്ചായത്തുകളിലെയും തൊഴിലുറപ്പ് തൊഴിലാളികൾ അതത് പഞ്ചായത്തുകളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയാണ്.. തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച പനമരം പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി സി .ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി കൃഷ്ണൻ അധ്യക്ഷയായി, എം എ ചാക്കോ, എ കെ രാഘവൻ, പി കെ ബിന്ദു, പി കെ ബാലസുബ്രമണ്യൻ എന്നിവർ സംസാരിച്ചു.എം സുരേന്ദ്രൻ സ്വാഗതവും കെ ജെ മാർട്ടിൻ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *