April 26, 2024

നിർധന വിദ്യാർത്ഥികൾക്കുള്ള പഠന സാമ്പത്തിക സഹായ വിതരണം വെള്ളിയാഴ്ച .

0
Img 20191106 Wa0206.jpg
മാനന്തവാടി: എറണാകുളം ആസ്ഥാനമായി  പ്രവർത്തിക്കുന്ന സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെയും അപ്പപ്പാറ ജംഗിൾ റീട്രീറ്റ് വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന സാമ്പത്തിക സഹായ വിതരണം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് അപ്പപ്പാറയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഠിക്കാൻ സാമർത്ഥ്യമുള്ളതും എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 21 വിദ്യാർത്ഥികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഇവർക്ക് തുടർപഠനത്തിനുള്ള സഹായവും ട്രസ്റ്റ് നൽകും.കഴിഞ്ഞ ഏഴ് വർഷത്തോളമായി ട്രസ്റ്റിന്റെ കീഴിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ട്രസ്റ്റി ഡോ. താര, പ്രകാശ്  മീനങ്ങാടി  എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *