June 22, 2026

വയനാട് ജില്ലാ സ്കൂള്‍ കലോത്സവ വേദികള്‍ക്ക് പേര് തിരഞ്ഞെടുത്തു.

0
IMG-20191107-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഗവ.എൽ.പി., എ.യു.പി, ഗവ.ഹയർ സെക്കണ്ടറി സ്കൂളുകളിൽ നടക്കുന്ന  40-ാം മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദികൾക്ക് പേര് തിരഞ്ഞെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന ഫലപ്രഖ്യാപനത്തിൽ 'വേദിക്കൊരു പേര് ' എന്ന  മത്സരത്തിൽ വിജയിയായത് കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം വിഭാഗം അദ്ധ്യാപകൻ  എം.എം.സമീറാണ്.
രാഷ്ട്രപിതാവിന്റെ 150 -ാം ജന്മവാര്‍ഷികം ആഘാഷിക്കുന്ന ഈ വര്‍ഷത്തിൽ, മഹാത്മജിയുടെ ഓര്‍മകള്‍ക്കായുള്ള പേരാണ് വേദികൾക്കിട്ടത്.  സബർമതി, മഹാത്മ, കീർത്തി മന്ദിർ, നവജീവൻ, ചമ്പാരൻ, സ്വരാജ്, നവഖാലി, വാർധ, സേവാ ഗ്രാം, സർവോദയ എന്നീ പേരുകളാണ് കലോത്സവവേദിക്കായി പേരിട്ടത്. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, ഹെഡ്മിസ്ട്രസ് സി.പി ആലിസ്, യുപി സ്കൂൾ ഹെഡ്മാസ്റ്റർ പി. സുധീർ, ജിഎൽപി സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ പരമേശ്വരൻ, വി.അബു, എ.പി ഇബ്രാഹിം, സരിത,  ഉണ്ണിമായ, പ്രോഗ്രാം കൺവീർ എബ്രഹാം മാത്യു, ബിജുകുമാർ, എം.ജി ഉണ്ണി, ടോമി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *