May 19, 2024

അബിന്റെ കുടുംബം നീതിക്കായി കാത്തിരിക്കുന്നു: കൊലപാതകമാണന്ന ബന്ധുക്കളുടെ പരാതിയിൽ പുനരന്വേഷണം വേണമെന്നാവശ്യം.

0
Img 20191107 Wa0138.jpg
അബിൻ്റെ  മരണം കൊലപാതകമാണന്ന് ആരോപണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം.
   " ഈ നിർദ്ധന കുടുംബത്തിന് നീതി കിട്ടണമെന്ന മുറവിളി ശക്തമായി ഉയരുന്നു  "
   കൽപ്പറ്റ നീർവ്വാരം ദാസനക്കര തലാപ്പള്ളിയിൽ ചാക്കോ എൽ സി ദമ്പതികളുടെ മകൻ അബിൻ ( 25 ) 2016 ജൂൺ 6 ന് ദാസനക്കരക്ക് സമീപമുള്ള വട്ടവയൽ എന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ അപായപ്പെടുത്തിയ നിലയിൽ ഗുരുതര മാ യി പ രിക്കേൽക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ   ചികിത്സക്കിടെ 16 മത്തെ ദിവസം മരണപ്പെടുകയുമാണുണ്ടായത്   .അബിനെ അപായപ്പെടുത്താനിടയായത്  പേര്യവരയാൽ എന്ന സ്ഥലത്തെ ഓട്ടോ ട്രൈവറുടെ മകളുംനഴ്സുമായ യുവതിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ട വിരോധത്താൽ ഈ യുവാവിനെ ഇല്ലാതാക്കാൻ യുവതി യുടെ ബന്ധുക്കളും അബിൻ്റെ ചില ഉറ്റ സൃഹുത്തുക്കളെ സ്വാധീനിച്ച് ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായി സംഭവിച്ചതാണെന്ന് അബി ൻ്റെ കുടുംബാഗങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽആരോപിച്ചിരുന്നു . ഇതു സംമ്പന്തിച്ച് പുനരന്യേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി DGP , iG ,Sp  എന്നിവർക്ക് പരാതി നൽകി  അനുകൂല നടപടി ഇല്ലെ ങ്കിൽ കോടതിയെ സമീപിക്കുമെന്നും 10 ദിസത്തിനകം നടപടി ഇല്ലെ ങ്കിൽ സമരം തുടങ്ങാനു മാണ് തീരുമാനമെന്നും ഇവർ പറഞ്ഞു .
 ഇത് സംമ്പന്തിച്ച്  ചിലർ നടത്തിയ അന്യേഷണമാണ് പുൽപ്പള്ളിയിലെ ചില പോലീസ് ഓഫീസർമ്മാർ  അട്ടിമറിച്ച കേസ് പൊങ്ങി വരാനി ടയായത് എതിർകക്ഷികൾക്ക് എതിരെ ഇത് സംമ്പന്ധിച്ച് ബന്ധുക്കളുടെയും നാട്ടുകാരുടെയും ശക്തമായ മൊഴികളും പോലീസ് സ്റ്റേഷനിൽ നിന്ന്  വിവരവകാശ അപേക്ഷയിൽ പല ചോദ്യങ്ങൾക്കും വ്യക്തവ്യം കൃത്യവുമായമറുവടി കൾലഭിക്കാതെ പോയതു മാണ് രണ്ട് മാസത്തിലേറെ നീണ്ട  പ്രയത്നത്തിലൂടെഈ വിഷയം ഉയർത്തി കൊണ്ടുവന്ന ത്  
 ഇവർ തമ്മിലുള്ള 
പ്രണയം അഞ്ച് വർഷത്തിേ ലേറെ ക്കാലം നിണ്ടുനിൽക്കുകയും ഒടുവിൽ അ ബിൻ മരിക്കുന്നതിൻ്റെ ഒരു മാസം മുമ്പ് യുവതിയുടെ ബന്ധുക്കൾ ഇവർ തമ്മിലുള്ള വിവാഹ  ആലോചനയുമായി ബന്ധപ്പെട്ട് അബിൻ്റെ കുടുംബവുമായി സംസാരിക്കുവാൻ എത്തിയിരുന്നു വെങ്കിലും ചില കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു .
  യുവതിക്ക് അബിനുമായി വിവാഹത്തിന് താൽ പ്പര്യമായിരുന്നു വെങ്കിലും വീട്ടുകാരുടെ ശകതമായ എതിർപ്പിനെ തുടർന്ന് പിന്തിരിയേണ്ടിവന്നു
 എന്നാൽ അബിൻ ഇതിൽ നിന്ന് പിന്തിരിഞ്ഞിരുന്നില്ല യുവതി യെയും ബന്ധുക്കളേയും നേരിൽസമീപിച്ചും ഫോണിലും മറ്റും ഇക്കാര്യം അബിൻ ആവശ്യപ്പെട്ട് കൊണ്ടിരുന്നു  ഇത് ആവർത്തിച്ചതാണ് യുവതിയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചത് മേലെ വരയാലെ പാലക്കോളി എന്ന സ്ഥലത്തുള്ള സഹോദരൻ മരിക്കുന്നതിൻ്റെ ഒരു മാസം  മുമ്പ് ഫോണിൽ വിളിച്ച് പിന്തിരിഞ്ഞില്ലെങ്കിൽ നിൻ്റെ തല കഴുത്തിന് മുകളിൽ കാണില്ല എന്ന് ഭീഷണി മുഴക്കിയതും ഈ   കേസിൻ്റെ നാൾവഴികളിൽ അബിനെ 2016 ജൂൺ 6 ന് ബന്ധുവീട്ടിൽ നിന്ന് നിർബ ന്ധിച്ച് വിളിച്ചി റക്കി കൊണ്ട് പോയ സുഹൃത്തുക്കളുടെ പെരുമാറ്റത്തിലും അബിന് വാഹന പകടം നടന്നതിനെ സംബന്ധിച്ച്  ബന്ധുക്കളോടും പോലീസിനോടും പറഞ്ഞ മൊഴികളിലെ പൊരുത്തക്കേടും ഈ കേസ് ഇല്ലാതാക്കാൻ പുൽ പ്പള്ളി പോലീസ് സ്റ്റേഷനിലെചില ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധ മായ നീക്കങ്ങളും തങ്ങളുടെ സംശയം ബലപ്പെടുത്തുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു  .ചതിയിലൂടെ  അപായ പ്പെടുത്തി അബി നെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമായിരുന്നു ഇതിൻ്റെ പിന്നിൽ നടന്ന സംഭവി കാസങ്ങളിലൂടെ അരങ്ങേറിയതെന്ന്  വളരെ വ്യക്തഠ –    .നഴ്‌സായ യുവതിയുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാൻ അബിൻ തയ്യാറാകില്ല എന്ന് മനസ്സിലാക്കിയ ബന്ധുക്കൾ ഈ യുവാവിനെ ഇല്ലാതാക്കാനുള്ള ഏറെ പൈശാചികവും നിന്ദ്യവുമായ ഗൂഢപദ്ധതി തയ്യാറുക്കുകയായിരുന്നു. 6 അടി പൊക്കവും 80 കിലോ തൂക്കവുമുള്ള അബിനെ അപായപ്പെടുത്തുവാൻ ഒരുമിച്ച് കളിച്ച് വള ർ ന്ന സുഹൃത്തിനെ സ്വാധീനിച്ച്  രാത്രി സമയം വനപാതയിലൂടെ സഞ്ചരിച്ച് മനുഷ്യ മനസാക്ഷിയെ ഏറെ അലോസരപ്പെടുത്തിയഈ കൃത്യം നിർവ്വഹിച്ചത് . ദാസനക്കരയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള പുൽ്പ്പള്ളി സീതാ മൗണ്ടിലെ ബന്ധുവീട്ടിൽ വിദേശത്ത് ജോലിക്ക് പോയ വിനോജിൻ്റെ പ്രായമായ മാതാപിതാക്കളെനോക്കാ ൻ രാത്രി സമയങ്ങളിൽ അബിൻ ഇവിടെയായിരുന്നു താമസിക്കാറുണ്ടായിരുന്നത് .          
    ജൂൺ 6 ന് വൈകിട്ട് 5.30 ന് അബിൻ്റെ ഉറ്റ സുഹൃത്തും അയൽക്കാരനുമായ  അമൽ ബൈക്ക് അത്യാവശ്യമായി വേണമെന്ന് പറഞ്ഞ് അബിനെഫോണിൽ വിളിച്ചെങ്കിലും വരാൻ ബുദ്ധിമുട്ടാണെന്ന് ഈ യുവാവ് അറീച്ചിരുന്നു എന്നാൽ ഇയാൾ  അബിനെപുൽ പ്പള്ളിയിലേക്ക് നിർബന്ധിച്ച് വിളിച്ച് വരുത്തുകയായിരുന്നു.
   എന്നാൽബൈക്ക് കൊടുത്ത് പെട്ടെന്ന് തന്നെ പ്രായമായവരെ നോക്കേണ്ട ചുമതലയും വനപ്രദേശമായ ദാസനക്കര ഭാഗത്തെ വന്യമൃഗ ഭീഷണി യുള്ള തി നാലും ബന്ധുവീട്ടിലേക്ക് തിരിക്കാൻ ശ്രമിച്ച അബിനെ നിർബന്ധിപ്പിച്ച് ദാസനക്കരയിലേക്ക്  (KL .72 -2495 ) എന്ന അബിൻ്റെ  ബൈക്കിൽ തന്നെയാത്ര തിരിക്കുകയുമായിരുന്നു  .    
  അബിൻ ഓടിച്ച ബൈക്കിന് പിന്നിൽഇരുന്നാണ് താൻ പോയത് എന്നും യാത്ര 6 കിലോമീറ്റർ പിന്നിട്ട് കുറിച്ചി പ്പറ്റ എന്ന സ്ഥലത്ത് നിറുത്തി  അൽപ്പനേരം സംസാരിച്ചതിന് ശേഷം യാത്ര തുടർന്നു വെന്നും  2 കിലോമീറ്റർ പിന്നിട്ട് പാക്കം എന്ന സ്ഥലത്ത് വീണ്ടും നിറുത്തിയെന്നും ഇവിടെ എത്തിയപ്പോൾ ത ൻ്റെ കൂട്ടുകാരായ ഷിനിൽ .ജ്യോതി. ല ജജൂ  എന്നിവർ  ജീപ്പിൽ എത്തിയിരുന്നു വെന്നും ഇവരുമായിഅൽപ്പനേരം സംസാരിച്ചതിന് ശേഷം  ഷിനിൽ ഓടിച്ച ജീപ്പിൽ സുഹൃത്തുക്കൾ  ക്കൊപ്പം താൻ ദാസനക്കരയിലെ വീട്ടിലേക്ക് തിരിച്ചു വെന്നും തുടർന്ന് അബിൻ ഒറ്റയ്ക്ക് ബൈക്ക് ഓടിച്ചു പോയെന്നും ആന പ്പേടി തനിക്കുള്ളത് കൊണ്ട് ജീപ്പിൽ വരാമെന്നും പറഞ്ഞ്  ഞാനും സുഹൃത്തുക്കളും  ബൈക്കിന് തൊട്ടു പുറകിൽ ജീപ്പിൽ യാത്ര തുടരുകയായിരുന്നു എന്നുമൊക്കെയാണ് അമൽ പോലീസിൽമൊഴി പറഞ്ഞത്‌.  എന്നാൽ പുൽ പള്ളി ടൗണിൽ നിന്ന് ദാസനക്കരയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വീട്ടിലേേക്ക് വിളിച്ച് അമ്മ എൽ സിയോട് രാത്രി 8 മണി ആകും മ്പോഴേക്ക് വീട്ടിൽ എത്തുമെന്ന് അബിൻ പറഞ്ഞെങ്കിലും 8 മണി സമയം കഴിഞ്ഞ് എത്താതിരുന്ന പ്പോൾഈ യുവാവിൻ്റെ ഫോണിൽ ബന്ധപ്പെടാൻ അമ്മ എൽ സി ശ്രമിച്ചുവെങ്കിലും ഫോൺ ബെല്ലടിച്ചതല്ലാതെ പ്രതികരണമുണ്ടായില്ല.
എന്നാൽ ഇവിടെ ചില ചോദ്യങ്ങൾ ഉയർന്ന് വരുന്നു ???.   
1 അബിനെ രാത്രി അസമയത്ത് എന്തിന് നിർബന്ധിച്ച് വിളിച്ചു വരുത്തി ?    
2 ആനപ്പേടി നിലനിൽക്കുന്ന പാത കളിലൂടെ വേഗം വീട്ടിൽ എത്താൻ ശ്രമിക്കേണ്ടതിന് പകരം എന്തിന് പല യി sത്തും നിറുത്തി   2 മണിക്കൂറിലേറെസമയംകളഞ്ഞു? 3 മുമ്പിൽ ബൈക്ക് ഓടിച്ച് പോയ അബിനെ പിന്നെ കാണാതായത് എന്ത് കൊണ്ട്? 4 അബിനെ വിളിച്ച് ഇറക്കി കൊണ്ട് വന്നവർ വീട്ടിൽ എത്താൻ ഏതാനും കിലോമീറ്ററുകൾ മാത്രം ബാക്കി നിൽക്കേ ആ ത്മ സുഹൃത്തിനെ പിന്നെ എന്ത് കൊണ്ട് ശ്രദ്ധിക്കാതെ പോയി?  5 
പോകുന്ന വഴിക്ക് കുറിച്ചിപ്പറ്റയിലും പാക്കത്തും ബൈക്ക് നിറുത്തി എന്ത് കാര്യങ്ങളാണ് ഇവർ സംസാരിച്ചത് ?
 6 ആനപ്പേടിയുള്ള അമൽ എന്തിന് അബിനെ കാട്ടിലൂടെ ഒറ്റയ്ക്ക്ബൈക്ക് ഓടിച്ച് പോകാൻ അനുവദിച്ചു.? 7 അപകടവിവിവരം താനാണ് അബി ൻ്റെ വീട്ടിൽ സ്കൂട്ടറിൽ പോയി പറഞ്ഞതെന്ന തര ത്തിൽ അമൽ എന്തിന് പോലീസിൽ കളളമൊഴി നൽകി ? 8 വീട്ടിൽ എത്തിയോ എന്നറിയാൻ  അബിനെ തുടരെ തുടരെ വിളിച്ചിട്ട് എടുക്കാതിരുന്നു എന്ന് പറയുന്ന ആൾ വെറും 150 മീറ്റർ താഴെ  ദൂരമുള്ള വീട്ടിലേക്ക് ചെന്ന് നോക്കാൻഎന്ത് കൊണ്ട് മുതിർന്നില്ല ? 9 എങ്ങനെയാണ് അബിൻ അപകടത്തിൽ പ്പെടുന്ന
ത് നേരിൽ കണ്ടിട്ടില്ലാത്ത അമൽ ബൈക്ക് അമിത വേഗതയിലാണെന്നും ഹെൽമെറ്റ് ധരിച്ചിരുന്നില്ലാ എന്നും പോലീസിനോട് മൊഴി പറഞ്ഞത് എന്തിന് ? 10 ആനപ്പേടിനിലനിൽക്കുന്ന പാതയിലൂടെ എങ്ങനെയാണ്  അമിത വേഗതയിൽ രാത്രി ഒരാൾക്ക് ഒറ്റയ്ക്ക് ബൈക്കോടിച്ച് പോവാൻ സാധിക്കുക ?
 11പോലീസ് തന്നെ കൊണ്ട് നിർബന്ധിച്ച് കള്ളമൊഴി പറയിപ്പിച്ചതാണെന്നും താൻ വേണ്ടി വന്നാൽ തിരുത്തി മൊഴി  പറയാമെന്നും അമൽ പല രോടും പറഞ്ഞ് നടന്നത് എന്തിന് ? 12 മരണദിവസമായ ജൂൺ 22 ,സംസ്ക്കാരം നടന്ന 23 എന്നീ തിയ്യതികളിൽ ഇവരുടെ വീട്ടിൽ 2 ജീപ്പിൽഗുണ്ടാസംഘത്തെ കൊണ്ടുവന്ന് ഇവരുടെ  ഭവനത്തിന് കാവൽ നിറുത്തിയത് എന്തിന്? 13 അബിൻ്റെ അടുത്ത സുഹൃത്തായ അമലും കൂട്ടാളികളും മരിച്ച ദിനം മുതൽ 7  ദിവസം വരെസ്ഥലത്ത് ഉണ്ടായിട്ടുംമരണ വീട് എന്ത് കൊണ്ട് സന്ദർശിച്ചില്ല ?
പുൽ പള്ളി ടൗണിൽ നിന്ന് ദാസനക്കരയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വീട്ടിലേേക്ക് വിളിച്ച് അമ്മ എൽ സിയോട് രാത്രി 8 മണിക്ക് ദാസനക്കരയിലേക്ക് എത്തുമെന്ന് അബിൻ പറഞ്ഞെങ്കിലും പറഞ്ഞ സമയം കഴിഞ്ഞ് അൽപ്പം കഴിഞ്ഞപ്പോൾ തന്നെ അമ്മ ഈ യുവാവിൻ്റെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈലിൽ ബെല്ലടിച്ചതല്ലാതെ എടുത്തിരുന്നില്ല,      
മകനെ കാണാതെ വീട്ടുകാർ പരിഭ്രാന്തരായി ഇരിക്കും മ്പോഴാണ് ഏകദേശം  രാത്രി ഒമ്പതു മണി ആകാൻ നേരത്ത് മകനെ ഫോണിൽ ബൈക്കുമായി വരാൻ പറഞ്ഞ അമലിൻ്റെ അച്ചനും അയൽ വാസി യു മായ മണി എന്ന് വിളിക്കുന്ന ആൾ വീട്ടിൽ
വന്ന് അബി ൻ്റെ അച്ചൻ ചാക്കോയെ വിളിച്ചിറക്കി  കൊണ്ടു പോയി ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഏകദേശം 300 മീറ്റർ അകലെയുള്ള ബിജു എന്ന യാ ളു ടെ വീട്ടി ൽ എത്തുകയും അവിടെ നി റു ത്തിയ ഓട്ടോയിൽ ചാക്കോ യേയും മണിയുടെ ഇളയ സഹോദരൻ്റെ മകൻ കുട്ടമോൻ എന്ന് വിളിക്കുന്ന ആളെയും കയറ്റി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക്   പോവുകയായിരുന്നു.        
യാത്രക്കിടെ 'മണി  എന്നയാൾ മറ്റ് ആരേയോ ഫോണിൽ വിളിച്ചു പോയോ? പോയോ? എന്ന് 3 തവണ ചോദിക്കുന്നത് ചാക്കോ കേട്ടിരുന്നു അവിടെ എത്തി അത്യാഹിത വാർഡിൽ കയറിയപ്പോഴാണ് മകന് അപകടം സംഭവിച്ച വിവരം അച്ചൻ അറിഞ്ഞത് , അവിടെ. എത്തിയപ്പോൾ ബെഡ്ഡിൽ തുണികൊണ്ട് മൂടിയ നിലയിൽ ഒരാൾ കിടക്കുന്നതായി കണ്ടു തുണി നീക്കിയപ്പോഴാണ് ഇത് മകനാണെന്ന് തിരിച്ചറിയുന്നത്.    ബോധരഹിതനായി കിടക്കുന്ന മകൻ്റെ അടുത്ത് ചാക്കോ നി ന്നസമയത്താണ് മണി വാഹന അപകടത്തിൽ മകന് പരിക്ക് പറ്റിയതാണെന്ന് പറയുന്നത് ഉടനെ ആബു ലെൻസിൽവിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പുറപ്പെടുകയും  കൽപ്പറ്റയിൽ എത്തിയപ്പോൾ ലിയോ ആശുപത്രിയിൽ ഇറക്കി ചികിത്സ ലഭ്യമാക്കാൻ ശ്രെമിച്ചുവെങ്കിലും  കോളേജിലേക്ക് തന്നെ പറഞ്ഞ് വിടുകയായിരുന്നു  . കൽ പ്പറ്റയിൽ നിന്ന്മെഡിക്കൽ കോളേജിലേക്കു  ആബുലൻസ് പുറപ്പെടുന്നതിൻ്റെ തൊട്ടു മുമ്പ് അബി ൻ്റെ അടുത്ത ചില ബന്ധുക്കൾ എത്തിയിരുന്നു എന്നാൽ മാനന്തവാടിയിൽ നിന്ന് ആ ബുലൻസിൽ കയറിയ മണി ഇയാ ളു ടെ മ കൻ അമൽ അമലിൻ്റെ സുഹൃത്തുക്കളായ  ഷിനിൽ ലജ്ജു ജോതി എന്നിവർ തുടർ യാത്രക്ക് I വന്നില്ല എല്ലാവരും യാത്രയിൽ നിന്ന് പിന്തിരിഞ്ഞ് അവരവരുടെ വീട്ടിലേക്ക് മടങ്ങി .അച്ചൻ ചാക്കോ ബന്ധുക്കളായ ജോസ് , ജിൻസ് സബിൻ ,ബൈജു എന്നിവരാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത് .എന്നാൽ പുർണ്ണമായും ബോധം നഷ്ടപ്പെട്ട അബിനെ 2 മണിക്കൂറിന് ശേഷം വാർഡിലേക്ക് മാറ്റുകയാ യാരിരുന്നു. എന്നാൽ അബിനെ നിർബന്ധിച്ച് വിളിച്ചിറക്കി കൊണ്ടു പോയ വർ തുടർകാര്യങ്ങളിൽ ഇടപെട്ടില്ല ജൂൺ 22 മരിക്കുന്നതിൻ്റെ 2 ദിവസം മുമ്പ് അമൽ ആശുപത്രിയിൽ ഒറ്റതവണ മാത്രം വന്ന് മിനുട്ടുകൾക്കകം മടങ്ങുകയാണ് ഉണ്ടായത്    .               
  അബിനും സഹോദരി അനുഷയും ഉൾപ്പെടെ രണ്ട് മക്കളാണ് ഈ കുടുംബത്തിൽ ഉണ്ടായിരുന്നത് . ഏക ആൺതരിയുടെ ആകസ്മിക വേർപാടിൻ്റെ ഞെട്ടലിൽ അമ്മുമ്മ മറിയം  അമ്മ എൽസി അച്ചൻ ചാക്കോ എന്നിവർ തീരാദുഖത്തിലും ''' പ്രയാസങ്ങളിലുമായി ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ്:
     നഴ്സായ യുവതിയുമായുള്ള പ്രണയബന്ധത്തി ൻ്റെ‌എല്ലാ വിവര ങ്ങ  ളും നന്നായി അറിയുന്ന അമലിനെ സ്വാധിനിച്ച് അബിനെ  ചതിയിലൂടെ വക വരുത്താൻ തൽപ്പര കക്ഷികൾ പദ്ധതി തയ്യാറാക്കുകയായിരുന്നു.    അപകടം നടന്നതിന് ശേഷം ആനയെ കണ്ട് ഭയന്ന് ബൈക്ക് തിരിക്കുംമ്പോൾ വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നും അമിത വേഗതയിൽ അശ്രദ്ധയോടെ ബൈക്ക് ഓടിച്ചു എന്നുമൊക്കെ പറഞ്ഞ് പരത്താൻ ഇവർ ശ്രമിച്ചു  .
അബിൻ്റെ പ്രണയിനിയായ യുവതിയുടെ അച്ചൻ്റെ് മൂത്ത സഹോദരൻ ആ കാലയ ളവിൽ പുൽപ്പള്ളി സ്റ്റേഷനിലെ എസ് ഐ ആയിരുന്നു. ഇത് കൊണ്ട് തന്നെ നടന്ന യഥാർത്ഥ സംഭവത്തെ വേറെ ഒന്നാക്കി മാറ്റി അബിൻ്റെ  ബന്ധുക്കളെയും മറ്റും പൊള്ളയായ കഥകൾ പറഞ്ഞ് വിശ്വസിപ്പിക്കുവാൻ ഇവർക്ക് കഴിഞ്ഞു  .ആനയുടെ അക്രമമെന്ന പ്രചരണം കേട്ട് ജില്ലയിലെ  ചില MLA മാരും മറ്റു ചില പ്രദേശിക ജന പ്രതിനിധികളും നാട്ടുകാരും ഇത് വിശ്വസിച്ചു.  ഈ നിർദ്ധന കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ പഞ്ചായത്ത് വാർഡ്മെമ്പർ ശ്രീ സാബു ഉൾപ്പെടെയുള്ളവർ ശക്തമായി ഇടപെട്ടിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം കിട്ടാതെ പോയത് ഈ കേസിലെ സാക്ഷിയുടെ തെറ്റായ മൊഴിയായിരുന്നു ഇതിൽ MLA മാരും പ്രദേശിക ജനപ്രതിനിധികൾക്കു മുണ്ടായ പ്രതിസന്ധി ചെറുതല്ല.  അപകടം നടന്നതിൻ്റെ അടുത്ത ദിവസം അബിൻ്റെ സഹോദരി അനിഷയോട് അബിൻ ആനയെ കണ്ട് പരിഭ്രാന്തനായതിനാൽ വണ്ടി നിയന്ത്രണം വിട്ട താണ് അപകട കാരണമെന്ന്  പറഞ്ഞിരുന്നു :
  ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ച് വളർന്ന  ചക്കയും മാങ്ങയും കിട്ടിയാൽ പോലും  പങ്കിടുന്ന അയൽ വാസിയും ശാന്ത സ്വഭാവക്കാരനുമായ അബിനോട് ഈ സുഹൃത്തുക്കൾ ക്രൂരത നിറഞ്ഞ കൊലച്ചതി ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. വാഹനപകടം | നടന്ന ഘട്ടത്തിലെ ഇടപെടലുകളിലെ പൊരുത്തക്കേടുകൾ ആരും അന്ന്
 ഗൗരവമായി  എടുത്തില്ല ഈ അപകടം ആനയുടെ അക്രമണത്തിലുടെ അല്ല എന്ന് വനം വകുപ്പ്  വളരെ ശകതമായി പറഞ്ഞതാണ് ഇത് ആർക്കാണ് നി ശേധിക്കാൻ സാധിക്കുക ! യഥാർത്ഥ വസ്തുതകൾ പുറത്ത് വരാതായത്  ഇത് മൂടി വെക്കാൻ ചിലർനടത്തിയ ആസൂത്രിത നീക്കളും  അട്ടിമറികളുടെയും  ഫലമായിരുന്നു കാരണം അപകടംആന ആ ക്രമണ മാണെന്ന് നാട്ടുകാരോട് പറഞ്ഞ് നടന്ന ഫോറസ്റ്റ് വകുപ്പിലെ വാച്ചർ മാരും ഉദ്യേഗസ്ഥരും ഉണ്ട് ഇതിൽ അപകടവിവരം അറിഞ്ഞ് ഉടനെ തന്നെഎത്തിയ വാച്ചർമ്മാർ ക്യത്യമായി കാര്യങ്ങൾ പഠിച്ചിരുന്നു പക്ഷെ ഇവരിൽ പലരും യഥാർത്ഥ്യങ്ങൾ തുറന്ന് പറയാതിരിക്കുകയാണ്                    '
പൊതുജനത്തിൻ്റെ നികുതി പണത്തിൽ നിന്ന് ശമ്പളംപ്പറ്റുന്ന വർ ഇത് ശരിയായ നടപടിയാണോ എന്ന് ഈ ഘട്ടത്തിലെങ്കിലും പരിശോധിക്കണം 
സംശയങ്ങൾ തോന്നിയ ആളുകൾ എതിരാളികൾ സാമ്പത്തിക പിൻബലവും ശകതൻമാരും ഉദ്യോഗതലത്തിലും മറ്റും സ്വാധീനമുള്ളവരായതുകൊണ്ടുമാണ് ആദ്യഘട്ടത്തിൽ വിവര ങ്ങൾ പുറത്ത് പറയാതെ പോയത്  എന്നാൽ മരിക്കുന്നതിൻ്റെ തലേന്ന് 2016 ജൂൺ 21 ന് ബോധം തെളിഞ്ഞ സമയം ആശുപത്രി യിൽ നിന്ന്പെങ്ങൾ അനിഷ യു മാ യു ള്ള ഫോൺ സംഭാഷണത്തിനിടയിൽ അബിൻ കണ്ണുനീർ ഒഴുക്കി അമൽ ചതിച്ചതാണെന്നു പറഞ്ഞരി രു ന്നു ..
എന്തിനേയും അടിച്ചൊതുക്കുന്ന ഇവർതിരിച്ചടി ക്കുമെന്ന ഭയം നാട്ടിലൊന്നാകെ പ്രകടമാണ്  ഇത് നമ്മുടെ കേരളത്തിലെ വയനാട്ടിലാണെന്നത് ലജ്ജാകര മല്ലേ ?
 
അപകടം സംഭവിച്ച ബൈക്ക് അടുത്ത ദിവസം തന്നെ സ്റ്റേഷനിൽ എത്തിച്ച് അതിൻ്റെ നിയമ നടപടികൾ പൂർത്തിയാക്കിയെങ്കിലും കാര്യമായ ധനസഹായം ഈ കുടുംബത്തിന് ലഭിച്ചില്ല .   ഇതിൻ്റെ വസ്തുതകൾ പരിശോധിച്ചവർ  അബിനെ ബൈക്ക് ഓടിച്ച് പോകുംമ്പോൾ അടിച്ചു വീഴ്ത്തിയതോ ഓടുന്ന ബൈക്കിനെ മറ്റൊരു വാഹനം ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ചതും ആകാമെന്നസം'ശയം പ്രകടിപ്പിക്കുന്നു.      2016 ജൂൺ 22ന് അബിൻ മരിച്ച ദിവസം തന്നെ പോസ്റ്റ് മോർട്ട റിപ്പോർട്ട് പ്രിൻ്റ് കിട്ടിയീട്ടും പോലീസ് ബന്ധുക്കൾ ക്ക് കൈമാറാൻ ദിവസ ങ്ങളെ ടുത്തു.
 ദുരുഹത നിറഞ്ഞ ഈ കേസ് കേവലമൊരപകടമരണമാക്കാനാണ് ചില പോലീസ് ഓഫീസർമ്മാർ ശ്രമിച്ചത്  
.
എന്നാൽ 
മരണം നടന്ന് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഒന്നിനും ശേഷിയില്ലാത്ത ഈ പാവപ്പെട്ടകുടുംബം 2017 ജൂലൈയിൽ ദുരൂഹതക്ക് കാരണ മായ വസ്തുത കൾ നിരത്തി മുഖ്യമന്ത്രിക്ക് ഒരു പരാതി അയച്ചിരുന്നത്🍎 എന്നാൽ
ഈ സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടിക്കായി പുൽപ്പള്ളി സിഐ  ഓഫീസിൽ ബന്ധപ്പെ ടാൻ മേൽ ഓഫീസിൽ നിന്ന് കത്ത് ലഭിക്കുകയുമാണുണ്ടായത് സി ഐ ഓഫീസിൽ നിന്ന് അമ്മ എൽ സി യി യുടെ മൊഴി എടുത്തു വെങ്കിലും ഒരു നടപടിയുമില്ലാതെ  ( C 279 ) എന്ന നമ്പറിൽ പോലീസ്റജിസ്ട്രർ ചെയ്തകേസ്  അവസാനിപ്പിക്കാനുള്ള നീക്കമാണ് ഉണ്ടായത് .
മനുഷ്യവകാശ ലംഘനങ്ങളുടെയും നീതി നിഷേധത്തിൻ്റെ യും കേസ് അട്ടി റി യുടെ യും ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു  
 ചില വസ്തുതകളും ചോദ്യങ്ങളും ???
   1 ആദ്യം പറഞ്ഞ കാര്യങ്ങൾ എന്തിന് അമൽ മാറ്റി പറഞ്ഞു ?  2 പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ 15 പരിക്കുകൾ മാത്രമെ റിപ്പോർട്ട് ചെയ്തുള്ളൂ 16 മത്തെ തലയുടെ പുറകിൽ ക്ഷതം പറ്റിയത് എന്ത് കൊണ്ട് രേഖപ്പെടുത്തിയില്ല  ?  3 ബന്ധുക്കളുടെ യോഅപകടം പറ്റി കിടക്കുന്നത് കണ്ടവരുടേയോ മൊഴി പോലീസ് എന്ത് കൊണ്ട് രേഖപ്പെടുത്തിയില്ല ?.
4 ആദ്യം പോലീസിൽ പറഞ്ഞ മൊഴി എസ് ഐ നിർബന്ധിച്ച്
 പറയിപ്പിച്ചതാണെ ന്നും താൻ മാറ്റി പ്പറയാൻ തയ്യാറാണെന്നും
അമൽപറഞ്ഞത് എന്തിന്? 5 ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അമലിൻ്റെ അച്ചൻമണി എന്നയാൾ പോയോ ? പോയോ? എന്ന് ഫോൺ സംഭാഷണത്തിൽ 3 തവണ ചോദിച്ചത് എന്ത് ?
  6 പോസ്റ്റ് മോർട്ട റിപ്പോർട്ട് നേരത്തെ തന്നെ കിട്ടീട്ടും ബന്ധുക്കൾ ക്ക് കൈമാറുവാൻ പോലീസ് വൈകിപ്പിച്ചത് എന്തിന് ? 7 പോസ്റ്റ്മോർട്ട റിപ്പോർട്ട് കിട്ടിയിട്ട് കാര്യമില്ല എന്നുംനെഞ്ചിലെ കൈപ്പ വളർച്ച കൂടിയത് കൊണ്ട് അപകടം നടന്നില്ലെങ്കിലും അവൻ മരിക്കുമെന്ന് അന്നത്തെ Asi ചാക്കോ യോ ട് പറഞ്ഞത് എന്തിന് ?  8 പുൽപ്പള്ളി സിഐ ഓഫീസിൽ നിന്ന് 20l7 ൽ ബന്ധുക്കൾ പുനരന്യേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയെ തുടർന്ന്   അമ്മ എൽസിയുടെ മൊഴി  രേഖ പ്പെടുത്തിട്ടും പകർപ്പ് സ്റ്റേഷനിൽ നിന്ന് വിവരവകാശ നിയമപ്രകാരമാവശ്യപ്പെട്ടിട്ടും കൊടുക്കാത്തത് എന്ത് കൊണ്ട് ?            
9 എന്നാൽ ഇത് കൈകാര്യം ചെയ്ത പോലീസ് കാരൻ മൊഴി എടുത്തത് താനാണെന്ന് ഫോൺ സംഭാഷണത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 10 ന്  പറഞ്ഞിരുന്നു  (ശബ്ദരേഖ തെളിവായുണ്ട് )  29 ,10, 19 ന് പുതിയ പരാതിയിൽ 1, 11: 19 ന് തലാപ്പള്ളി കുടുംബ വീട്ടിൽ തുടർനടപടി ക്കായി എത്തിയ ചില പോലീസുകാർ സുഖകരമല്ലാത്ത രീതിയിൽ പെരുമാറിയത് എന്തിന്?  10 അച്ചൻ ചാക്കോ അമ്മ എൽ സി പെങ്ങൾ അനിഷ എന്നിവരുടെ മൊഴികൾ  പോലീസുകാർ വായിച്ച് കേൾപ്പിക്കാത്തത് എന്ത് കൊണ്ട്? 
ആരേയും കുറ്റപ്പെടുത്താനും ആക്ഷേപിക്കുവാനുമല്ല. ഈ സംഭവവുമായി ബന്ധപ്പെട്ട വസ്തുതകളാണ് .മേൽ പറഞ്ഞത്  ആയതിനാൽ ഈ കുടുംബത്തിന് നീതി ഉറപ്പു വരുത്തുകയും സത്യാവസ്തകൾ പുറത്ത് കൊണ്ടുവരുവാനുമാണ് പരിശ്രമിക്കുന്നത് ഈ കുടുംബം അനുഭവിക്കുന്ന വേദനകൾ പറഞ്ഞ      റീക്കാനാക്കാവത്തത്ര ഭീകരമാണ്  അമ്മ എൽ സി യുടെ കണ്ണുനീർ അമ്മുമ മറിയത്തിൻ്റെ പ്രാർത്ഥനകൾ നിസ്സഹായതയുടെയും ദൈന്യതയുടെയും നേർചിത്ര ങ്ങളായി ഇവരുടെ മുഖങ്ങളിൽ പ്രകടമാണ്   കൂടപ്പിറപ്പിൻ്റെ ആകസ്മിക വേർപാടിൻ്റെ വേദനയിൽ പെങ്ങൾ അനീഷ യുടെ വാക്കുകളിൽ നൊമ്പരങ്ങളുടെ കണ്ണുനീരും കൊലച്ചതിയൻമ്മാരുടെ മനുഷ്യ ജീവനെ ഇല്ലാതാക്കിയതിൻ്റെയും നീതി നിഷേധതത്തിൻ്റെയും ആഴക്കടലിൽ തങ്ങൾക്ക് നീതി കിട്ടാൻ കൊടും കാറ്റ് കണക്കെ യുള്ള ചുടും ചുരം നിറഞ്ഞ പോരാട്ട മനസ്ഥിതിയുണ്ട് I അച്ചൻ ചാക്കോ ഇനി എങ്ങോട്ട് പോവണം എന്ത് ചെയ്യണമെന്നറിയാതെ ദുരിതങ്ങളുടെ പെരുവെയിലിൽ നിസ്സഹായത നിറഞ്ഞ മൗനവുമായി കഴിയുകയാണ് . 
  ആയത് കൊണ്ട് മനുഷ്യത്വമുള്ളവരെ കേവലം 25 സെൻ്റ് സ്ഥലവും കൊച്ചു കൂരയുമുള്ള പാവപ്പെട്ട ഈ കുടുംബത്തിൻ്റെ ആശ്രയം നമ്മൾ ഓരോരുത്തരുമാണ് അപരൻ്റെ വേദനകളെ സ്വന്തം വേദന കളായി കാണുന്നിടത്താണ് യഥാർത്ഥ മനുഷ്യത്വവുംനീതിയും സമത്വവും സാധ്യമാകുന്നത്   ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത ഈ കുടുംബത്തിൻ്റെ വേദനകൾ ഉള്ളിൽ കനിവിൻ്റെ ഹൃദയമുള്ളവർ കാണണം സങ്കടങ്ങൾ കരുണ വറ്റാത്തവർ കേൾക്കണം  അവിടെ മാത്രമെ യഥാർത്ഥ മാനവികത പുലരുകയുള്ളൂ : ഇവരെ സഹായിക്കുക സഹായിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും സഹചപരമായ ബാധ്യതയാണ് .ഇത് വായിക്കാൻ നിങ്ങൾ കാണിച്ച ആ വിശാലമനസ്കതയ്ക്ക് നന്ദിയും കടപ്പാടും സ്നേഹവും അറീക്കുന്നു 🍇  നന്ദി 🍒🍒🍒
(ഈ വിഷയവുമായി ബന്ധപ്പെട്ട്  ബന്ധുക്കൾ കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്നതിനാലാണ് ഈ സന്ദേശം അങ്ങനെ തന്നെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്. മേൽ പറഞ വ്യക്തികൾ  കുറ്റാരോപിതർ മാത്രമാണ്, പ്രതികളല്ല , ഒരു തുടരന്വേഷണത്തിലൂടെ യഥാർത്ഥ സത്യം പുറത്ത് വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു…
ടീം ന്യൂസ് വയനാട് . )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *