March 29, 2024

റീബൂട്ട് കേരള ഹാക്കത്തോണ്‍: അപേക്ഷകൾ പത്ത് വരെ സ്വീകരിക്കും.

0
  

   സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ കാര്യനിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ്) ചേര്‍ന്ന് റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 (സോഫ്റ്റ്‌വെയര്‍ പതിപ്പും ഹാര്‍ഡ്‌വെയര്‍ പതിപ്പും ഉള്‍പ്പടെ) പദ്ധതി ആരംഭിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതു സമൂഹവും വിവിധ വകുപ്പുകളും നേരിടുന്ന പ്രശ്‌നങ്ങള്‍ സമാഹരിച്ച് ഇതിനായി തയ്യാറാക്കിയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പരിഹാരം കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.  വിവിധ വകുപ്പുകള്‍, വ്യവസായങ്ങള്‍, സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിവിധ ജില്ലകളില്‍ 10 ഹാക്കത്തോണുകള്‍ സംഘടിപ്പിക്കും. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ rebootkerala@asapkerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 10 ന് മുന്‍പായി അയക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *