വൃക്കരോഗ നിർണ്ണയ ക്യാമ്പ് 10 മുതൽ 13 വരെ : ഞായറാഴ്ച ഒഴക്കോടിയിൽ തുടക്കം
ജനഹൃദയങ്ങളിലിടം നേടി മാനന്തവാടിയിലെ അംഗീകാർ ക്യാമ്പയിൻ
മാനന്തവാടി:
മാനന്തവാടി നഗരസഭയിലെ പി എം എ വൈ അംഗീകാർ ക്യാമ്പയിന് ജനമനസുകളിൽ വലിയ അംഗീകാരം,
ഗുണഭോക്താക്കൾക്ക് സുരക്ഷിത ഭവനം ഒരുക്കുന്നതോടൊപ്പം അവരുടെ ജീവിത സാഹചര്യങ്ങളിൽ ഫലപ്രദമായ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ നഗരസഭയിൽ ഒക്ടോബർ രണ്ടിന് ആരംഭിച്ച അംഗീകാർ ക്യാമ്പയിൻ ഒരു മാസം കൊണ്ട് വലിയ മാറ്റമാണ് സമൂൂഹത്തിലുണ്ടാക്കുന്നത്.
ഒന്നാം ഘട്ടത്തിൽ നഗരസഭയിലെ ജനങ്ങളിലെ സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി സെമിനാറുകൾ മുഴുവൻ ഡിവിഷനുകളിലും നടത്തും.20 ലധികം വാർഡുകളിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളുമടക്കം ബഹുജന പങ്കാളിത്തമുണ്ട്.നഗരസഭയിലെ മുഴുവൻ ആളുകൾക്കുമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് ഞായറാഴ്ച രാവിലെ 10 മണിക്ക് ഒഴക്കോടി നാഷണൽ എൽ പി സ്കൂളിൽ സൗജന്യ വ്യക്കരോഗ നിർണ്ണയ ക്യാമ്പ് ആരംഭിക്കും.
ഒക്ടോബർ 2 ന് തുടങ്ങിയ കാമ്പയിൻ ഡിസംബർ 10 വരെ നീണ്ടു നിൽക്കുo കാമ്പയനിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുബന്ധ പദ്ധതികളുമായുള്ള സംയോജനം, പെരുമാറ്റ വ്യതിയാനം , ആശയ വിനിമയം , സാമൂഹിക പങ്കാളിത്തം തുടങ്ങിയ ഇടപെടലുകളിലൂടെ പി എം എ വൈ (അർബൻ) – ലൈഫ് ഗുണഭോക്താക്കളുടെ ജീവിതത്തിൽ സമൂലമായ പരിവർത്തനമുണ്ടാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്വൽ യോജന , ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുമായുള്ള സംയോജനം, ആരോഗ്യം, ശുചിത്വം, ഊർജ്ജ സംരക്ഷണം, ജല സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം, സാമൂഹ്യ സംഘാടനം തുടങ്ങിയവയാണ് " അംഗീകാർ '' കാമ്പയിനിന്റെ മറ്റ്ഘടകങ്ങൾ
ഭവനരഹിതരില്ലാത്ത മാനന്തവാടിക്കായി
2020 ഓടെ എല്ലാവർക്കും
ഭവനം നൽകുകയാണ് ലക്ഷ്യം വെക്കുന്നത്, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മാനന്തവാടി നഗരസഭയിൽ നടപ്പിലാക്കുന്ന പി എം എ വൈ (അർബൻ) -ലൈഫ്. പദ്ധതിയുടെ ഭാഗമായി 1501 ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്.





Leave a Reply