വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം 13-ന്
40-ാമത് വയനാട് റവന്യൂ ജില്ല കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം നവംബര്‍ 13 ന് പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സബര്‍മതി വേദിയില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള, സിനി ആര്‍ടിസ്റ്റ് അനു സിത്താര, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.








Leave a Reply