April 29, 2024

നെഹ്റു യുവ കേന്ദ്ര കൽപ്പറ്റ ബ്ലോക്ക് സ്പോർട്സ് മീറ്റ് നവംബർ 24, 25 തിയതികളിൽ കോട്ടത്തറയിൽ

0
കൽപ്പറ്റ : കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ കൽപ്പറ്റ ബ്ലോക്ക് കായിക മേള 2019 നവംബർ 24, 25 തിയ്തികളിൽ വിജയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോട്ടത്തറയിൽ വെച്ച് നടത്തപ്പെടുന്നു. ഫുട്ബോൾ(സെവൻസ്), വോളീബോൾ, ലോംഗ്ജമ്പ്, റൺ (100 മീറ്റർ), ഷോട്ട്പുട്ട് എന്നിവയാണ് മത്സരയിനങ്ങൾ. വയനാട് നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള  കൽപ്പറ്റ ബ്ലോക്കിൽപ്പെട്ട ക്ലബ്ബംഗങ്ങൾക്ക് ക്ലബ്ബ് ഭാരവാഹിയുടെ സാക്ഷ്യപത്രത്തോടൊപ്പം ഏതെങ്കിലും തിരിച്ചറിയൽ രേഖ സഹിതം  മത്സരയിനത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രായപരിധി :15-29
 അപേക്ഷകൾ നവംബർ 18 ന് മുമ്പ് സെക്രട്ടറി, വിജയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ,കോട്ടത്തറ (പി.ഒ),673122 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ-9895060988,
907408 6319,
9074674969.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *