August 12, 2026

നഗര സഭാ ഓഫീസിന് മുമ്പിൽ ഐ.എൻ.ടി.യു.സി. ധർണ്ണ നടത്തി

0
IMG-20191112-WA0355.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: നഗരസഭാ കണ്ടിജന്റ് വിഭാഗം ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, നഗരസഭാ സബ്സ്റ്റിറ്റ്യൂട്ട് പകരം ജീവനക്കാരെ അടിയന്തിരമായി സ്ഥിരപ്പെടുത്തുക, സർവീസ്സിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ പ്രമേഷൻ അനുവദിക്കുക, പകരം ജോലിക്കാരായി ജോലി ചെയ്ത കാലയളവ് സർവീസ്റ്റിൽ ഉൾപ്പെടുത്തുക, എംപ്പോയിമെന്റ് നിയമന നിരോധനം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി കൽപ്പറ്റ നഗരസഭാ ഓഫീസിന് മുന്നിൽ ധർണാ സമരം നടത്തി. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു.കെ.കെ.രാജേന്ദ്രൻ, ടി.ആർ.സുരേന്ദ്രൻ, കെ.അജിത, ജൽ ത്രൂത് ചാക്കോ, പി.ആർ.ബിന്ദു, എൻ.മനോജ്, പി.കെ.അജിത്ത് കുമാർ, പി.അനിത, എൻ.കെ.വസന്ത എന്നിവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *