May 5, 2024

ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണം: പി.കെ ജയലക്ഷ്മി

0
Img 20191112 Wa0226.jpg
മാനന്തവാടി: 
കുടിശ്ശികയായ എട്ടു ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കുക, ഇടക്കാലാശ്വാസം നൽകുക, സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പ് നടപ്പിലാക്കുക, എൻ.പി എസ് ജീവനക്കാർക്ക് തുല്യനീതി ഉറപ്പാക്കുക, ഭവന വായ്പാ പദ്ധതി പുന:സ്ഥാപിക്കുക, സ്ഥലംമാറ്റ ചട്ടങ്ങൾ സ്റ്റാറ്റ്യൂട്ടറി ആക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ മാനന്തവാടി താലൂക്ക് ഓസീസിന് മുമ്പിൽ നടത്തിയ നിൽപ്പു സമരം മുൻ മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും മുൻ സർക്കാറിനെപ്പോലെ ജീവനക്കാരെ ഈ സർക്കാർ  വിശ്വാസത്തിലെടുക്കുന്നില്ലെന്നും അവർ പറഞ്ഞു.
എൻ വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.സി സത്യൻ, എൻ.ജെ. ഷിബു, ബ്ലോക്ക് കോൺഗ്രസ് പ്രസി.എം ജി ബിജു, INTUC താലൂക്ക് പ്രസി. ടി എ റെജി, സംസ്ഥാന കമ്മറ്റി അംഗം സജി ജോൺ, ജില്ല നേതാക്കളായ കെ.ടി ഷാജി, എം.സി ശ്രീരാമകൃഷ്ണൻ, ആർ.രാംപ്രമോദ്,സി.ജി ഷിബു, എം.ജി അനിൽ കുമാർ, അഷ്‌റഫ് ഖാൻ, ആർ.പി നളിനി, ഗ്ലോറിൻ സെക്വീറ, അച്ചാമ്മ പി.ഡി, എം .എ  ബൈജു , സിനീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷാജി പി.എസ്, ഇ.വി ജയൻ, വി ജി ജഗതൻ, അഭിജിത്ത് സി.ആർ, കെ.ഇ ഷീജ മോൾ , പ്രശോഭ് കെ.ജി, ജോബിൻ വർഗീസ് , അബ്ദുൾ ഗഫൂർ , വി മുരളി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *