July 14, 2026

കായിക താരമായ അഭിനന്ദ് ഇനി കലോത്സവത്തിലും താരം.

0
IMG-20191113-WA0156.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
അമ്പെയ്ത്ത് മത്സരത്തിൽ ജില്ലാ ചാമ്പ്യനായ അഭിനന്ദ് നാരായണൻ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക്. തുടർച്ചയായി സംസ്ഥാന  സബ്ജൂനിയർ, ജൂനിയർ വിഭാഗം അമ്പെയ്ത്ത് മത്സരത്തിൽ  പങ്കെടുത്തിട്ടുണ്ട്. കാസർഗോഡ് നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയായ അഭിനന്ദ് രണ്ടുവർഷം മുൻപാണ് പുൽപ്പള്ളി ആർച്ചറി സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം നേടിയത്. കാസർകോഡിനെ പ്രതിനിധീകരിച്ച് സബ് ജൂനിയർ വിഭാഗത്തിലും, വയനാടിനെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിലും മത്സരിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ തുടർച്ചയായി സബ്ജില്ലാതല ഭരതനാട്യത്തിൽ മത്സരിച്ചിട്ടുണ്ട് എങ്കിലും ഇതാദ്യമായാണ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. ഇരട്ട സഹോദരനായ ആനന്ദ് എറണാകുളം സ്പോർട്സ് ഹോസ്റ്റൽ നിന്നുകൊണ്ട് പനമ്പള്ളി നഗർ എച്ച്എസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. വയറിങ് തൊഴിലാളിയായ നാരായണൻ, ലത ദമ്പതികളുടെ മകനാണ് അഭിനന്ദ് നാരായണൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *