April 27, 2024

ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ആണി തറച്ച് മൂകാഭിനയ താരങ്ങൾക്ക് പരിക്ക്.

0
Img 20191113 Wa0198.jpg
മൂകാഭിനയം മൂകമായി: പരാതി നൽകാനൊരുങ്ങി മത്സരാർത്ഥികൾ.
പടിഞ്ഞാറത്തറ ഗവ.ജി.എച്ച്. എസ്.എസ് സ്കൂൾ വേദിയാകുന്ന  വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിൽ പോരായ്മ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ. ഒന്നാം വേദിയായ സബർമതിയിൽ നടന്ന എച്ച് എസ് എസ് വിഭാഗം മൂകാഭിനയത്തിൽ പങ്കെടുത്ത മത്സരാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മത്സരിക്കുന്നതിനിടെ ആണി തറച്ച്  മുഹമ്മദ് ഇർഫാൻ, അഫ്സൽ റഹ്മാൻ എന്നീ കുട്ടികൾക്ക് പരിക്കേറ്റു. പിണങ്ങോട് ഡബ്ല്യ എച്ച് എസ് സ്കൂളിലെ +1, +2 വിദ്യാർത്ഥികളാണ് ഇരുവരും. അധികൃതരുടെ പോരായ്മ കൊണ്ട് തങ്ങളുടെ കഷ്ടപ്പാടിന് വിലയില്ലാതായിയെന്ന മനോവിഷമത്തിൽ ആണ് മത്സരാർത്ഥികൾ. മുറിവിന്റ വേദനയെക്കാൾ വലുതാണ് തങ്ങൾക്ക്  ഉണ്ടായ അനുഭവം എന്ന് മത്സരാർത്ഥികൾ പറയുന്നു. ഇതിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഈ വിദ്യാർഥികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *