April 27, 2024

ജില്ലാ സ്കൂൾ കലോത്സവം: ശുചീകരണം സജീവമാക്കി ഹരിത കർമ്മസേന.

0
Img 20191113 Wa0072.jpg
പടിഞാറത്തറ:
 
ജില്ലാ കലോത്സവത്തിന്റെ ഭാഗമായി കലോത്സവ നഗരിയെ മാലിന്യ മുക്തമാക്കാൻ ദൃഢപ്രതിജ്ഞയെടുത്ത് മാതൃക കാണിച്ച് വിദ്യാത്ഥികൾ.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേന അംഗങ്ങളോടപ്പം ചേർന്നാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നത്. ഗ്രീൻ പ്രോട്ടോകോൾ മാത്യക പാലിച്ചാണ് കലാമേള നടക്കുന്നത്.ഒൻപത് വേദികളിലും മാലിന്യ മുക്ത കേരളം എന്ന സന്ദേശവുമായി വിദ്യാർത്ഥി സാന്നിധ്യം നിറഞ്ഞു കാണാം. ശുചിത്വമിഷന്റെ പതിനെട്ടോളം അംഗങ്ങളും സ്കൂളിലെ  നാൽപ്പത് വിദ്യാർത്ഥികളുമാണ് സജീവമായി പ്രവർത്തിക്കുന്നത്.കൂടാതെ 
വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയും പരിശീലനവും നൽകി സ്കൂളിലെ തന്നെ അധ്യാപകനായ സുജിത്തും ഒപ്പമുണ്ട്.
       ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ ഒരോന്നായി വേർതിരിച്ച് ഭക്ഷണ അവശിഷ്ടങ്ങൾ സ്കൂളിൽ തന്നെ സംസ്കരിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ എം.എസ്.എഫിലേക്ക് റിസൈക്ലിങിനായി കൊണ്ടു പോകുന്നു . അതിനു ശേഷം  പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുന്നു. രാവിലെ ഒൻപത് മണിക്ക് തുടങ്ങുന്ന ഇവരുടെ സേവനം വൈകിട്ട് അഞ്ച് മണി വരെ നീണ്ടു നിൽക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *