April 19, 2024

ശിശുദിന റാലി നാളെ കൽപ്പറ്റയിൽ.

0
  കൽപ്പറ്റ: 


  ജില്ലയില്‍ ശിശുദിന റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നംവബര്‍ 14 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷന്‍ മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വരെ നടക്കുന്ന ശിശുദിന റാലി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഫ്‌ലാഗ് ഓഫ് ചെയ്യും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍  കുട്ടികളുടെ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. കുട്ടികളുടെ പ്രധാനമന്ത്രി നീല്‍ ഗഗന്‍  ചടങ്ങ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് ഹെലന്‍ റോസ് സജി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ് സമ്മാനദാനം നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *