April 20, 2024

കേരള ഗവൺമെന്റ ഡ്രൈവേഴ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

0
കൽപ്പറ്റ: കേരള ഗവൺമെന്റ ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി .
സിവിൽ സർവ്വീസിലെ കാഷ്യൽ കരാർ നിയമനം അവസാനിപ്പിക്കുക ,പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക .സർക്കാർ ഡ്രൈവർമാരുടെ വിദ്യാഭ്യാസ യോഗ്യത കാലോചിതമായി പരിഷ്ക്കരിക്കുക ,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം ,
പ്രതിഷേധയോഗം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു . കെ.ജി.ഡി.എ.സംസ്ഥാന കൗൺസിൽ അംഗം പോൾ പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു  കെ.ജി.ഡീ.എ, ജില്ലാ സെക്രെട്ടറി കെ.കെ സുനിൽ വിശദീകരണം നടത്തി .എം.കെ രാമകൃഷ്ണൻ അഭിവാദ്യം അർപ്പിച്ചു .എൻ .ടി .സന്തോഷ് സ്വാഗതവും സജി ബത്തേരി നന്ദിയും രേഖപ്പെടുത്തി .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *