May 5, 2024

പ്രതിഭകള്‍ക്ക് തരിയോട് ഗവ. എല്‍ പി സ്കൂളിന്‍റെ സ്നേഹാദരം.

0
Picsart 11 21 03.37.36.jpg
കാവുംമന്ദം: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് നാടിന്‍റെ അഭിമാനമായ പ്രതിഭകളെ തരിയോട് ഗവ. എല്‍ പി സ്കൂള്‍ ആദരിച്ചു. ചടങ്ങ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണി മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി സംവിധായകന്‍ നിര്‍മ്മല്‍ ബേബി, തബലിസ്റ്റ് കെ ബാലന്‍, സംസ്ഥാന അമ്പെയ്ത്ത് പരിശീലകനായിരുന്ന കെ രാധാകൃഷ്ണന്‍ എന്നിവരെ വസതിയിലെത്തിയാണ് ആദരിച്ചത്. 
തരിയോട് എന്ന ചരിത്ര ഡോക്യുമെന്‍ററിയിലൂടെയും, അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള മുഖ്യധാരാ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും ശ്രദ്ധിക്കപ്പെട്ട നിര്‍മ്മല്‍ വര്‍ഗ്ഗീസ്, വിദേശ താരങ്ങളടക്കം സഹകരിക്കുന്ന തരിയോട് ദ ലോസ്റ്റ് സിറ്റി എന്ന ബൃഹത് ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. നിരവധി ദേശീയ അമ്പെയ്ത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയും ചെയ്ത കുനിയുമ്മല്‍ രാധാകൃഷ്ണന്‍, ഒട്ടേറെ മികച്ച അമ്പെയ്ത്ത് താരങ്ങളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട്.  സംസ്ഥാന ടീം പരിശീലകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ സംസ്ഥാന റഫറി പാനല്‍ അംഗമാണ്. നല്ല ഒരു കര്‍ഷകനും കൂടിയാണ് ഈ പ്രതിഭ. വയനാട് ജില്ലയിലെ അറിയപ്പെടുന്ന തബലിസ്റ്റായ കുനിയുമ്മല്‍ ബാലന് സംസ്ഥാനത്തുടനീളം നിരവധി ശിഷ്യരുണ്ട്. നിരവധി സ്കൂളുകളിലും സ്ഥാപനങ്ങളിലും തന്‍റെ കലയെ പഠിപ്പിച്ചിരുന്ന ഇദ്ദേഹം, വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന പക്ഷാഘാതം കാരണം ചികിത്സയിലായിരുന്നു. പൂര്‍ണ്ണമായി അസുഖം ഭേതപ്പെട്ടില്ലെങ്കിലും കഴിയാവുന്ന രീതിയില്‍ തന്‍റെ കലാ അഭിരുചി പുതു തലമുറയുമായി പങ്കുവെക്കുന്നുണ്ട്.
ചടങ്ങില്‍ പ്രധാനാധ്യാപിക പി കെ റോസ്‌ലിന്‍, പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, സിനി അനീഷ്, ലീന ബാബു, ശശികുമാര്‍, എം പി കെ ഗിരീഷ് കുമാര്‍, സി സി ഷാലി, പി കെ ഷമീന, എം എ ലില്ലിക്കുട്ടി, പി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍മ്മല്‍ വര്‍ഗ്ഗീസ്, കെ ബാലന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *