August 12, 2026

ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങി

0
durantha-nivarana-sena-training.jpg
By ന്യൂസ് വയനാട് ബ്യൂറോ

     ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ പരിശീലനം തുടങ്ങി. മുള്ളന്‍കൊല്ലി, മുട്ടില്‍, വെങ്ങപ്പള്ളി, വൈത്തിരി, മീനങ്ങാടി, കണിയാമ്പറ്റ, തരിയോട് പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകളിലെയും സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഇന്നലെ പൂര്‍ത്തിയായി. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വോളന്റിയര്‍മാരെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനകീയ ദുരന്തനിവാരണ സേന രൂപീകരിച്ചതെന്ന് അവര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആര്‍.രേണുക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പദ്ധതി വിശദീകരിച്ചു. അമേരിക്കന്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ട്രെയിനര്‍ ഡോ. കൃഷ്ണകുമാര്‍ പ്രായോഗിക പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി, ഐ.എം.എ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ഭാസ്‌കരന്‍, കല്‍പ്പറ്റ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജേഷ് കുമാര്‍, കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. സമീഹ, ആരോഗ്യകേരളം സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എ.ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 55 വോളന്റിയര്‍മാര്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്നതില്‍ പരിശീലനം നേടി. 
മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, അമ്പലവയല്‍, കോട്ടത്തറ, നെന്മേനി, മൂപ്പൈനാട്, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തിലുള്ളവര്‍ക്ക് ഇന്ന് (26.11.2019) എ.പി.ജെ. ഹാളിലും എടവക, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, തിരുനെല്ലി പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 27ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും പരിശീലനം നല്‍കും. രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (ആരോഗ്യകേരളം), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. അറുന്നൂറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *