August 13, 2026

മാനന്തവാടി നഗരസഭാ കേരളോത്സവം തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ

    മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോര്‍ഡിന്റയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മാനന്തവാടി നഗരസഭാ കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എടവക, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 15 മുതല്‍ 40 വയസ്സ് വരെയുള്ള യുവജനങ്ങളാണ് കേരളോത്സവത്തില്‍ പ്രതിഭ തെളിയിക്കാന്‍ എത്തുന്നത്. പരിപാടികള്‍ ഡിസംബര്‍ 2 ന് സമാപിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ യേശുദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കമര്‍ ലൈല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *