വെങ്ങപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് യു.ഡി.എഫ് വിജയിച്ചു
പിണങ്ങോട്: പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെങ്ങപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. വര്‍ഷങ്ങളായി യുഡിഎഫ് ആണ് ബാങ്ക് ഭരണം നടത്തുന്നത്. ആകെ ഒന്‍പത് സീറ്റുകളുള്ള ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ 5 സ്ഥാനാര്‍ഥികളും, കോണ്‍ഗ്രസിന്റെ നാല് സ്ഥാനാര്‍ഥികളും വിജയിച്ചു. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ ജനറല്‍ സീറ്റ്: അബൂബക്കര്‍ തന്നാനി, ജാസര്‍ പാലക്കല്‍, ജോണി ജോണ്‍, നജീബ് പിണങ്ങോട്, വനിതാ വിഭാഗം: കെ കെ ശാന്തകുമാരി, റെജീന ചൂരിയാറ്റ, റുഖിയ കെ, നിക്ഷേപക വിഭാഗം: അബ്ദുല്ലത്തീഫ് പുനത്തില്‍, പട്ടികവര്‍ഗ്ഗ സംവരണം: കല്യാണി ഇകെ എന്നിവരാണ് വിജയിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം യുഡിഎഫ് പിണങ്ങോട് ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. ഉസ്മാന്‍ പഞ്ചാര, ശ്രീധരന്‍ മാസ്റ്റര്‍, സി.പി പുഷ്പലത, മുഹമ്മദ് പാനന്തറ, സലിം ചാലില്‍, നൗഷാദ് ചൂരിയാറ്റ, മൊയ്തീന്‍ കല്ലുടുമ്പന്‍, വേലായുധന്‍ കറ്റാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.




Leave a Reply