ഷഹ് ല മോള്‍ ക്രൂരതയുടെ ഇര: യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ച് ബുധനാഴ്ച്ച
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ്- അനാസ്ഥ അവസാനിപ്പിക്കുക, ഷഹ് ലയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കുക, കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക, ജില്ലയിലെ സ്കൂളുകളുടെയും ആശുപത്രികളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബർ 27ന് രാവിലെ 10 മണിക്ക് വയനാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വിവിധ നേതാക്കള്‍ സംബന്ധിക്കും.





Leave a Reply