കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
തിരുനെല്ലി ബേഗൂരിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊടുവള്ളി മുക്കിലമ്പാടി ജബ്ബാര്‍ (40), ഹാറൂണ്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഹാറൂണിന് നിസാര പരുക്കാണ്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. രഅപകടത്തെ തുടര്‍ന്ന് ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും ജബ്ബാറിനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.




Leave a Reply