July 14, 2026

അമ്മ മനസ്സിന്റെ വിങ്ങൽ: മഹിള കോൺഗ്രസ് 30-ന് ഏകദിന ഉപവാസം നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ്സ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷഹ് ല ഷെറിൻ  കുരുന്ന് പെണ്‍കുട്ടിക്ക് മഹിളാ കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കോര്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഒരു മെഡിക്കല്‍ കോളേജ് വയനാട്ടില്‍ ഉണ്ടായിരുന്നെങ്കിലും, അധ്യാപകര്‍ അവസരോചിതമായി കാര്യങ്ങള്‍ ചെയ്തിരുന്നെങ്കിലും ഇങ്ങനെ ഒരു മരണം ഒഴിവാക്കാമായിരുന്നു. ഉദാസീനത കാണിച്ച അധ്യാപകര്‍ക്കെതിരെയും, താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും വേണ്ടത്ര പരിചരണം കിട്ടാതെയും മരണത്തിന് കീഴടങ്ങേണ്ടതായി വന്നതിനും, തറക്കല്ലിട്ട് പണി ആരംഭിക്കാന്‍ പദ്ധതിയിട്ട സംഭാവന കിട്ടിയ സ്ഥലത്ത് തന്നെ എത്രയും പെട്ടെന്ന് വയനാട് മെഡിക്കല്‍ കോളേജിന്‍റെ പണി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി നവംബര്‍ 30ന് രാവിലെ 10 മണി മുതല്‍ ഒരു ദിവസത്തെ ഏകദിന ഉപവാസം ڇഅമ്മ മനസ്സിന്‍റെ വിങ്ങല്‍ڈ എന്ന പേരില്‍ നടത്തുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ജി. വിജയമ്മ, സരള ഉണ്ണിത്താന്‍, സുജയ വേണുഗോപാല്‍, പുഷ്പലത പങ്കജാക്ഷന്‍, എ.എം ശാന്തകുമാരി, ഡോ:ലീലാമ്മ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *