July 15, 2026

സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ന്നുവന്ന പരാതിയിൽ പൊലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് .

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ന്നുവന്ന പരാതിയി പൊലീസ് ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ഒരു പൊതുപ്രവര്‍ത്തകനെതിരെയാണ് ഇത്രയും ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്. മാത്രവുമല്ല, പരാതി കൊടുത്തയാള്‍ക്കെതിരെ ആരോപണവിധേയനായ വ്യക്തിയുടെ ബന്ധുക്കള്‍ മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തിരിക്കുന്നു. പൊലീസും ക്രമസമാധാന സംവിധാനങ്ങളുമുള്ള ഒരു നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്. ഉന്നതര്‍ക്കെതിരെ പരാതി നല്‍കാന്‍ പോലും സ്വാതന്ത്രമില്ലാത്ത വിധം ഭരണത്തെ ദുരുപയോഗം ചെയ്യുന്നത് തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുകയുള്ളൂ. ഇതില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എമ്മിന് ഉത്തരവാദിത്വമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *