August 11, 2026

പെന്‍ഷന്‍ മസ്റ്ററിംഗ്

0
By ന്യൂസ് വയനാട് ബ്യൂറോ


സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗിനായി ഡിസംബര്‍ 1 ന് പടിഞ്ഞാറത്തറ അക്ഷയ കേന്ദ്രം പ്രവര്‍ത്തിക്കും. വാര്‍ഡ് വ്യത്യാസമില്ലാതെ ആര്‍ക്കും മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് നടത്തുന്നതിനായി ആധാര്‍ കാര്‍ഡുമായി നേരിട്ട് കേന്ദ്രത്തില്‍ എത്തണം. ഫോണ്‍  04936273101.

അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് മസ്റ്ററിംഗിനായി ക്യാമ്പുകള്‍ നടത്തുന്നു.  ഡിസംബര്‍ 4, 5, 6 തീയതികളില്‍ കുമ്പളേരി അക്ഷയ കേന്ദ്രത്തില്‍ 1, 2, 3 വാര്‍ഡുകള്‍ക്കും 4, 5 തീയതികളില്‍ 7, 5 വാര്‍ഡുകള്‍ക്കും 6, 7 തീയതികളില്‍ 6, 18 വാര്‍ഡുകള്‍ക്കും 9, 10 തീയതികളില്‍ 3,4 വാര്‍ഡ്കള്‍ക്കുമുളള മസ്റ്ററിംഗ് പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഡിസംബര്‍ 11 ന് കുളത്തുവയല്‍ ഗാന്ധി സ്മാരക വായനശാല ഹാളില്‍ വാര്‍ഡ് 19, 12ന് പാമ്പള ആഗ്രോ   ക്ലിനിക്കില്‍ വാര്‍ഡ് 9. ഡിസംബര്‍ 13, 14 തീയതികളില്‍ 15, 16, 17 വാര്‍ഡുകള്‍ക്ക് നെല്ലാറച്ചാല്‍ സ്‌കൂള്‍. തോമാട്ടുചാല്‍ അക്ഷയ കേന്ദ്രത്തില്‍ 4, 5 തീയതികളില്‍ 8, 10 വാര്‍ഡുകള്‍ക്കും 6, 7 തീയതികളില്‍  11, 12 വാര്‍ഡുകള്‍ക്കും, 9, 10 തീയതികളില്‍ 13, 14 വാര്‍ഡുകള്‍ക്കുമുളള മസ്റ്ററിംഗ് നടക്കും.ഡിസംബര്‍ 7 ന് പോത്തുകെട്ടി പകല്‍ വീടില്‍ 20-ാം വാര്‍ഡിനാണ് മസ്റ്ററിംഗ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *