April 18, 2026

ആരവമില്ല: ആൾക്കൂട്ടം ഇല്ല : വള്ളിയൂർക്കാവിൽ ഉത്സവമേളവുമില്ല.

0
By ന്യൂസ് വയനാട് ബ്യൂറോ
ആളും ആരവവും ഉത്സവമേളവും  ഇല്ലാതെ ഇത്തവണ വള്ളിയൂർക്കാവ് ഉത്സവം. വള്ളിയൂർക്കാവിലേക്ക് തീർഥാടകർ എത്താത്തതിനാൽ മാനന്തവാടി നഗരവും വിജനമായി.

14 ദിവസം  നീണ്ടു നിൽക്കുന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം നാല് ദിവസം പിന്നിട്ടിട്ടും കാവിൽ ആളുകളില്ല.. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളെ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കി ചുരുക്കുകയായിരുന്നു. ഉത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് പള്ളിയറ ക്ഷേത്രത്തിൽ നിന്നും വാളെഴുന്നെള്ളിപ്പ് നടന്നു. ആന ഉൾപ്പെടെയുള്ള ആർഭാടങ്ങൾ ഒഴിവാക്കിയാണ് ചടങ്ങ് നടത്തിയത്


വള്ളിയൂര്‍ക്കാവ് 

ഉത്സവത്തിൻറെ ഭാഗമായി    പ്രവീണ്‍ കല്ലറപ്പായില്‍ അരിയളവ് നടത്തി.
 ക്ഷേത്രം മേല്‍ശാന്തി കുഞ്ഞിക്കല്ല് വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി കഷ്ണം മുറിക്കൽ നടത്തി.ചടങ്ങുകൾ ഒന്നും വ്യത്യാസമില്ലാതെ സാധാരണപോലെ ക്ഷേത്രത്തിൽ നടക്കുന്നുണ്ട്.

സാധാരണ ഉത്സവം തുടങ്ങി ഒന്നാം തീയതി മുതൽ 15 ദിവസവും  മാനന്തവാടി പരിസരവും ജനസാഗരമായിരിക്കും. കൊറോണ രോഗവ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ വള്ളിയൂർക്കാവിൽ മാത്രമല്ല കേരളത്തിലെ പ്രധാന ഉത്സവങ്ങളില്ലാം ഇപ്പോഴത്തെ കാഴ്ച ഇതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news