April 28, 2024

മാതൃഭൂമി 7 ഏക്കർ നൽകി :പുത്തുമല പുനരധിവാസത്തിന് ഭൂമിയായി ആയി :നൂറു വീടുകൾ ഉടൻ നിർമ്മിക്കും

0
Img 20200317 Wa0251.jpg
കൽപ്പറ്റ : ഉരുൾപൊട്ടലിൽ സർവതും നശിച്ച പുത്തുമല നിവാസികളുടെ  ആഗ്രഹം  സഫലമായി. മഴക്കാലത്തിനു മുന്നേ 100 വീടുകൾ നിർമ്മിക്കുമെന്ന് വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള  സി. കെ  ശശീന്ദ്രൻ എംഎൽഎ എന്നിവർ  പറഞ്ഞു  . വീട് നിർമ്മാണത്തിന് കാല  താമസമുണ്ടാകില്ല. പുത്തു മല  നിവാസികളെ ഒരുമിച്ച്  താമസിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഉദ്ഘാടനം ഉടൻ ആരംഭിക്കും. നാളെ ഇതിനായി യോഗം ചേരും. വാഗ്ദാനം ചെയ്ത വീടുകളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.

പുത്തുമല പുനരധിവാസത്തിന് ഭൂമിയായി.  മാതൃഭൂമിയുടെ ഏഴ് ഏക്കർ വയനാട് കലക്ടറുടെ പേരിൽ  എം.ജെ. വിജയപദ്മൻ ഇന്ന്  രജിസ്റ്റർ ചെയ്ത് കൊടുത്തു. തോട്ടം ഭൂമി തരം മാറ്റാനുള്ള ഉത്തരവും ഇന്നിറങ്ങും. വീട് പണി ആരംഭിക്കുന്നതിന് മുന്നോടിയായി  ആർക്കിടെക്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ചാപ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിനായി നാളെ കലക്ടറേറ്റിൽ യോഗം ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *