April 20, 2024

നിർദ്ദേശം ലംഘിച്ച് ജുമുഅ നടത്തിയ മൂന്ന് മഹല്ല് കമ്മിറ്റികളിലെ നൂറോളം പേർക്കെതിരെ കേസ്

0
– കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകൾ പാടില്ല എന്ന നിർദ്ദേശം 

ലംഘിച്ചുക്കൊണ്ട് പള്ളികളിൽ ജുമുഅ നടത്തിയതിന് കൽപ്പറ്റ 
പോലീസ് സ്റ്റേഷൻ പരിധിയിലെ മടക്കിമല, വൈത്തിരി സ്റ്റേഷൻ പരിധിയിലെ വൈത്തിരി, ചുണ്ട മുസ്ലീം പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളെയും പള്ളി ഇമാമും ഉൾപ്പെടെ കണ്ടാലറിയാവുന്ന 100 ഓളം പേർക്കെതിരെ കൽപ്പറ്റ, വൈത്തിരി പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്ട്രർ ചെയ്തു. കോവിഡ് 19 
 തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ വിവിധ  കേസുകളിലായി 4 പേരെ അറസ്റ്റ് ചെയ്യുകയും വ്യാജപ്രചരണം നടത്തിയതിന്റെ ഭാഗമായി 2 കേസുകളിലായി 4 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. . കോവിഡ്-19മായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവർക്കെതിരെയും,  ആരോഗ്യവകുപ്പും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ  ലംഘിക്കുകയും, സർക്കാർ ഉത്തരവ് അവഗണിച്ചുകൊണ്ട് 20 പേരിൽ കൂടുതൽ ആളുകെളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രാർഥന സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്താൽ തുടർന്നും ശക്ടമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *