March 28, 2024

വെള്ളമുണ്ടയിൽ വാളാട് സമ്പർക്കത്തിൽ പത്ത് രോഗികൾ: കനത്ത ജാഗ്രതയിൽ ഒരു പ്രദേശം കൂടി.

0
വാളാട് മരണവീട്ടിൽ സന്ദർശനം നടത്തിയ   സമ്പർക്കത്തിലൂടെ വെള്ളമുണ്ട പഞ്ചായത്തിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്.കെല്ലൂർ അഞ്ചാംമൈൽ പ്രദേശത്ത് 63 കാരനായ കുടുംബനാഥനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കിഡ്നി രോഗി കൂടിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞത്. 63 കാരന്റെ മകന്റെ ഭാര്യയുടെ കുടുംബാംഗമായിരുന്നു വാളാട് മരിച്ച വ്യക്തി.അതിനാൽ മരണാനന്തര കർമ്മത്തിൽ പങ്കെടുക്കാൻ ഈ ഭവനത്തിൽ നിന്നും 4 പേര് വാളാട്ടേ മരണവീട്ടിൽ പോവുകയും, അതിൽ ഒരാൾ 4 ദിവസം മരണവീട്ടിൽ താമസിക്കുകയും ചെയ്ത ശേഷമാണ് അഞ്ചാംമൈലിലെ വീട്ടിൽ തിരികെ എത്തിയത്. കിഡ്നി രോഗിയായ കുടുംബനാഥനാണ് ആദ്യം രോഗം സ്ഥീരികരിച്ചതെങ്കിലും തുടർന്നിങ്ങോട്ട് ഈ ഭവനത്തിലെ ഏഴ് പേർക്കു കൂടി  രോഗം സ്ഥിരീകരിക്കുകയായിരുന്നു. 63 കാരന്റെ ഭാര്യ (49) കാരി.
മകൻ(30), 30 വയസ്സുകാരന്റെ ഭാര്യ (22) കാരി. വിദേശത്തുള്ള മറ്റൊരു മകന്റെ ഭാര്യ (25) കാരി. ഇവരുടെ 5 വയസ്സ്, 2 വയസ്സ്, മുന്നു മാസം പ്രായമുള്ള 3 കുട്ടികൾ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .വാളാട് മരണവീട്ടിൽ സന്ദർശിച്ചതിനെ തുടർന്നുള്ള സമ്പർക്കത്തിലൂടെ വെള്ളമുണ്ട പഴഞ്ചന സ്വദേശികളായ രണ്ട് പേർക്ക് വേറേയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പഴഞ്ചന സ്വദേശി (56) കാരൻ അദ്ദേഹത്തിന്റെ ഭാര്യ (46) കാരി എന്നിവരെയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ച  വൈകിട്ട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാളാട് കല്യാണം കഴിപ്പിച്ച് വിട്ട മകൾ വാളാട്ടേ മരണവീട്ടിൽ പോയ ശേഷം പഴഞ്ചനയിലുള്ള സ്വന്തം വീട്ടിൽ വന്ന് ഒരു ദിവസം താമസിച്ച ശേഷമാണ് വാളാട്ടേക്ക് മടങ്ങിപോയത്.ഈ മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. വാളാട് സമ്പർക്കത്തിന്റെ പേരിൽ മാത്രം ഇപ്പോൾ വെള്ളമുണ്ട പഞ്ചായത്തിൽ 10 പേർക്കാണ് രണ്ട് കുടുംബങ്ങളിൽ നിന്നായി രോഗം സ്ഥിരീകരിച്ചത്.വെള്ളമുണ്ട മംഗലശ്ശേരി സ്വദേശിയായ (47) കാരനും ഇന്നലെ നടത്തിയ ആൻറി ജൻ പരിശോധനയിൽ പോസിറ്റീവ് ആയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇപ്പോൾ കടുത്ത ജാഗ്രതയിലാണ് വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *