August 16, 2026

പതിനേഴ്കാരിയെ പീഡിപ്പിച്ച മന്ത്രവാദി മറ്റൊരു പെൺക്കുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചു.

0
IMG-20200802-WA0409.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ മന്ത്രവാദത്തിന്‍റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി മറ്റൊരു  
പെൺക്കുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചു.
 മന്ത്രവാദത്തിന്റെ മറവിൽ 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വള്ളിയൂർക്കാവ് കണ്ണിവയൽ ആദിവാസി കോളനിയിലെ വിനീതാ(43)ണ് അറസ്റ്റിലായത്. മറ്റൊരു പെൺകുട്ടിയെ സമാന രീതിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയും കയറി പിടിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്.പ്രതി വർഷങ്ങളായി മന്ത്രവാദ ക്രിയകൾ നടത്തിവന്നിരുന്നതായി കോളനിക്കാർ പറയുന്നുണ്ട്. ബാധയൊഴിപ്പിക്കലും, ദുർമന്ത്രവാദവുമായിരുന്നു മുഖ്യ പരിപാടി. ഇതിന്റെ മറവിലാണ് ഇയ്യാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വർഷം അവസാനം ബാധ ഒഴിപ്പിക്കലിനിടെ കുട്ടിയെ പൂർണ്ണ നഗ്നയാക്കി മാനഹാനി വരുത്തിയ ഇയാൾ ജൂലൈ  മാസം  ആദ്യമാണ്  കുട്ടിയെ പീഡിപ്പിച്ചത്.
 പതിനേഴ് വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ അടുത്ത ദിവസം കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടികൾ സംഭവം ബന്ധുക്കളെ അറിയിക്കുകയും പോലീസിൽ പരാതി എത്തുകയുമായിരുന്നു. പ്രതി വേറെ കുട്ടികളേയോ, സ്ത്രീകളേയോ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *