November 7, 2026

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരെ സഹായിക്കുന്നു : എൻ.ഡി. അപ്പച്ചൻ

0
01.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സ്വര്‍ണകളളക്കടത്തിന് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും, സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സ്പീക്കര്‍ കേരള പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ ഡിസിസി ഓഫീസില്‍ നടന്ന സത്യാഗ്രഹസമരം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നയതന്ത്ര മേഖലയെ ഉപയോഗപ്പെടുത്തി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തി രാജ്യദ്രോഹ ശക്തികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ സംഘത്തിന്റെ താവളമായി കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഉപജാപക സംഘം ആയി മാറുകയും അധികാര സ്വാധീനം വെച്ച് കളങ്കിതരെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകി കയറ്റുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റസാക്ക് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. പി പി ആലി, വി.എ..മജീദ്, കെവി പോക്കര്‍ ഹാജി,  ബിനു തോമസ്, പോള്‍സണ്‍ കൂവയ്ക്കല്, നജീബ് കരണി, മാണി ഫ്രാന്‍സിസ്, ഗോകുല്‍ദാസ് കോട്ടയില്‍, സലാം നീലിക്ക, എ പി ഹമീദ്, ഗിരീഷ് കല്‍പ്പറ്റ, ജോയി തൊട്ടിത്തറ, വര്‍ഗീസ്, നജീബ് പിണങ്ങോട്, ആര്‍. ഉണ്ണികൃഷ്ണന്‍, പി വിനോദ് കുമാര്‍, എബി മുട്ടപ്പള്ളി, കെ കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *