September 28, 2026

അസിസ്റ്റന്റ് എഞ്ചിനീയര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു ഏഴിന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ നിലവിലുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 7ന് രാവിലെ 10 മണിക്ക് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായ സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദം അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും, പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതിസര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ ഇന്റര്‍വ്യുവിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 04936 202232
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *