April 23, 2024

വിദ്യാർത്ഥികൾ സാമൂഹിക നന്മക്കായി നിലകൊള്ളണം: ജസ്റ്റിസ്. ഫാത്തിമാ ബീവി

0
Img 20200803 Wa0239.jpg
 പിണങ്ങോട് :പരീക്ഷകളിലെ ഉന്നത വിജയം, സാമൂഹിക നന്മക്കായി നിലകൊള്ളാനുള്ള ഊർജ്ജമായി മാറ്റണമെന്ന് ജസ്റ്റിസ് ഫാത്തിമാ ബീവി പറഞ്ഞു.. ഡബ്ലൂ. ഒ .എച്ച്. എസ്. എസ് പിണങ്ങോട് ,  എസ്.എസ്.എൽ.സി പരീക്ഷയിൽ മികവുറ്റ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു . വ്യക്തി ജീവിതം സഫലമാകുന്നത് സാമൂഹ്യ വളർച്ചയ്ക്ക് ഉതകുമ്പോഴാണ് അതിന് എല്ലാ വിദ്യാർത്ഥികൾക്കും കഴിയട്ടെയെന്ന് അവർ ആശംസിച്ചു.  ഇ- പ്ലാറ്റ്ഫോമിലൂടെ നടത്തിയ ചടങ്ങിൽ വ്യവസായ വകുപ്പ് സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി.വിജയം ജീവിതത്തിൽ ഉടനീളം ആവർത്തിക്കേണ്ടുന്ന ഒന്നാണെന്നും ഇടപെടുന്ന മേഖലയിലെല്ലാം അതൊരു സംസ്കാരമായിത്തീർക്കണമെന്നും വിനയവും, താഴ്മയും  മികവും സമർപ്പണവും മുഖമുദ്രയാക്കിയ ഒരു തലമുറയാണ് ഉയർന്നു വരേണ്ടതെന്നും അദ്ദേഹം പ്രത്യാശിച്ചു. പി.ടി.എ പ്രസിഡണ്ട് നാസർ കാതിരി അദ്ധ്യക്ഷത വഹിച്ചു.വയനാട് ഡി ഇ ഒ എം. കെ ഉഷാ ദേവി , ഡ ബ്ല്യം എം ഒ
പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി,
സെക്രട്ടറി എം. എ മുഹമ്മദ് ജമാൽ,  മാനേജിമെന്റ് കമ്മിറ്റി പ്രതിനിധി  മായൻ മണിമ, അമ്മദ് മാസ്റ്റർ, സി ഇ ഹാരിസ് , ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. ഹനീഫ , ഡോ. കെ.ടി . അഷ്റഫ്,  ഡബ്ള്യു. ഒ. വി. എച്. എസ്. എസ്  പ്രിൻസിപ്പൽ പി. എ.അബ്ദുൽ  ജലീൽ  , പ്രിൻസിപ്പൽ താജ് മൻസൂർ,  മുൻ ഹെഡ് മാസ്റ്റർ അസ്ലം പുനത്തിൽ , അബ്ദുൽ നാസർ , നിസാർ കമ്പ,  എന്നിവർ കുട്ടികൾക്ക് ഇ-മെമന്റോ നല്കി സംസാരിച്ചു. രണ്ട്ഗോത്ര വിദ്യാർത്ഥികളുൾപ്പെടെ  ഫുൾ എ പ്ലസ് നേടിയ 34 കുട്ടികളേയും ഒമ്പത് എ പ്ലസ് നേടിയ 14 കുട്ടികളേയും ചടങ്ങിൽ ആദരിച്ചു.വൈസ് പ്രിൻസിപ്പാൾ   അൻവർ ഗൗസ് സ്വാഗതവും കെ.അബ്ദുൽസലാം നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *