പ്ലസ് വൺ പ്രവേശനം : ഹെൽപ്പ് ഡെസ്ക് ഒരുക്കി സമഗ്ര ശിക്ഷ കേരള
മാനന്തവാടി സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബിആർസി യുടെ കീഴിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഹെൽപ്പ് ഡെസ്ക്കുകൾ മാനന്തവാടി താലൂക്കിലെ ഹൈസ്കൂളുകളിൽ ആരംഭിച്ചു.
ബ്ലോക്ക് തല പ്രവർത്തനോദ്ഘാടനം തോൽപ്പെട്ടി ഗവൺമെൻറ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ് രാധിക സി നിർവഹിച്ചു. ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് കോഡിനേറ്റർ കെ ബി സിമിൽ , അധ്യാപകരായ ഷിജിന എൻ സി, സിനി കെ, ജോയ്സൺ പിജെ, ക്ലസ്റ്റർ റിസോഴ്സ് കോർഡിനേറ്റർ വിവേക് ആലുങ്കൽ എന്നിവർ നേതൃത്വം നൽകി.
പനമരം ഗവൺമെൻറ് ഹൈസ്കൂളിൽ ബിആർസി ട്രെയിനർ കൃഷ്ണകുമാർ പി , റിസോഴ്സ് ടീച്ചർ ചർ ബിനീഷ് പി, അധ്യാപകരായ രമേഷ് കുമാർ, ബിനു, റോണി സജീവ് എന്നിവർ പങ്കെടുത്തു.
ആപ്ലിക്കേഷനുകള്‍ സമര്‍പ്പിക്കാന്‍ സഹായം ആവശ്യമുള്ളവർക്ക് 8075446404 , 8848190492 എന്നീ നമ്പറുകളിൽ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്





Leave a Reply