April 18, 2024

ഹയർ സെക്കണ്ടറി 9778 അപേക്ഷകൾ രജിസ്റ്റർ ചെയ്തു: പട്ടികവർഗ്ഗ വിഭാഗത്തിൻ്റെയും ഐ.ഇ.ഡി. വിഭാഗത്തിൻ്റെയും രജിസ്ട്രേഷൻ ഉറപ്പാക്കും

0
Mission B.jpg
കൽപറ്റ: ഹയർ സെക്കണ്ടറി ഏകജാലകം 9778 അപേക്ഷകൾ ജില്ലയിൽ രജിസ്റ്റർ ചെയ്ത് .9016 അപേക്ഷകൾ പൂർണ്ണമായും സമർപ്പിച്ച് കഴിഞ്ഞു.ഇതിൽ 8098 വിദ്യാർത്ഥികൾ സംസ്ഥാന സിലബസിൽ പത്താം തരം പൂർത്തീകരിച്ചവരും,538 പേർ സി.ബി.എസ്.ഇ വിഭാഗത്തിലും,96 പേർ ഐ.സി.എസ്‌.ഇ. വിഭാഗത്തിലുള്ളവരും, 284 പേർ മറ്റ് കാറ്റഗറിയിൽ പത്താം തരം പൂർത്തീകരിച്ചവരുമാണ്. പത്താം തരം പൂർത്തീകരിച്ച 11077 കുട്ടികളെയും പ്രവേശ പ്രക്രിയയിലേക്ക് എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് മിഷൻ +1. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് സെൽ ,നാഷണൽ സർവ്വീസ് സ്കീം എന്നീ സംഘടനകൾ സംയുക്തമായാണ് മിഷൻ +1 ൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മിഷൻ +1 ൻ്റെ ഭാഗമായി എല്ലാ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഹയർ സെക്കണ്ടറി ഇല്ലാത്ത ഹൈസ്ക്കൂളുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്തുകയാണ്.കണ്ടൈൻമെൻ്റ് സോണുകളിലെ കുട്ടികൾക്കും, ഇതുവരെ അപേക്ഷ ചെയ്യാൻ സാധിക്കാത്തവർക്കും താഴെ നൽകിയ നമ്പറിൽ വിളിച്ചാൽ സൗജന്യമായി ഫോൺ മുഖേന അപേക്ഷ ചെയ്ത്  നൽകുന്നതാണ്.
താലൂക്ക് ഹെൽപ്പ് ലൈൻ നമ്പറുകൾ
വൈത്തിരി: ഫിലിപ്പ് സി.ഇ.9961461466,ശ്യാൽ കെ.എസ്. 9447257150, ബത്തേരി: മനോജ് ജോൺ 9048353395, രാജേന്ദ്രൻ എം.കെ.9961924657, മാനന്തവാടി: സിമിൽ കെ.ബി. 9947977219, കെ.രവീന്ദ്രൻ 9747 453299
*സ്ഥപാർട്സ് ക്വാട്ട രജിസ്ട്രേഷൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
സ്പോർട്സിൽ മികവ് നേടിയ വിദ്യാർത്ഥികൾ അവരുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ  ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈനായി ആഗസ്റ്റ് 4 മുതൽ 17 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷ വെരിഫിക്കേഷന് ശേഷം ഒരു സ്കോർ കാർഡ് ലഭിക്കുന്നതുമാണ്.
സ്കോർ കാർഡ് ലഭിച്ച ശേഷം HSCAP പോർട്ടലിൽ *APPLY ONLINE-SPORTS* എന്ന ലിങ്കിലൂടെ ആഗസ്റ്റ് 5 മുതൽ 18 വരെ ഓൺലൈനായി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കണം.
മെറിറ്റ് ക്വാട്ടയിൽ അപേക്ഷിച്ചവർക്കും സ്പോർട്സ് ക്വാട്ടയിൽ സീറ്റ് ലഭിക്കാൻ പ്രത്യേക  അപേക്ഷ നൽകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *