വയനാട് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ: 40 പേര്‍ക്ക് രോഗ മുക്തി
വയനാട് ജില്ലയില്‍ ഇന്ന് (05.08.20) 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 2 അമ്പലവയല്‍ സ്വദേശികള്‍ (58, 56), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന വാരാമ്പറ്റ സ്വദേശി (17), മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കാവുംമന്ദം സ്വദേശി (42), ജില്ലാ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പര്‍ക്കത്തിലുള്ള 9 വാളാട് സ്വദേശികള്‍ (5 പുരുഷന്മാരും 4 സ്ത്രീകളും) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.
177 പേര്‍ പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.08) പുതുതായി നിരീക്ഷണത്തിലായത് 177 പേരാണ്. 195 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2857 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 393 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1122 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 24867 സാമ്പിളുകളില്‍ 23442 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 22691 നെഗറ്റീവും 751 പോസിറ്റീവുമാണ്.
Leave a Reply