November 7, 2026

കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. 
ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്‌സി വിദ്യാര്‍ത്ഥികളില്‍ സേ പരീക്ഷ എഴുതി ജയിച്ചവര്‍ക്കും സിബിഎസ്ഇ കംപാര്‍ട്‌മെന്റ് പരീക്ഷയെഴുതിയ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. *ഓഗസ്റ്റ് 27 വരെ അപേക്ഷകള്‍ സ്വീകരിക്കും*. ഓണ്‍ലൈനായി വേണം അപേക്ഷ ഫീസ് അടയ്ക്കാന്‍. ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 420 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപ അടച്ചാല്‍ മതിയാകും. 
ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ രേഖയും പകര്‍പ്പുകളും സര്‍വകരാശാലയിലേക്ക് അയക്കേണ്ടതില്ല. ഈ രേഖകള്‍ കൈയില്‍ സൂക്ഷിക്കണം. പ്രവേശന സമയത്ത് ഹാജരാക്കിയാല്‍ മതിയാകും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *