April 30, 2026

കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബഡ് ഷീറ്റുകൾ വിതരണം നടത്തി

0
IMG-20200806-WA0169.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ, കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക്  ബഡ്ഷീറ്റ് വിതരണം ചെയ്യുന്നതിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രിയിലേക്ക് 100 ബഡ്ഷീറ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ദിനേശിന് നൽകി മാനന്തവാടി എം.എൽ.എ 
 ഒ.ആർ. കേളു നിർവ്വഹിച്ചു. ജില്ലയിലെ സ്കൗട്ട്, ഗൈഡ് അധ്യാപകരും കുട്ടികളും ചേർന്നാണ് ആവശ്യമായ തുക സമാഹരിച്ചത്. 100 പി.പി.ഇ കിറ്റുകൾ, 10,000 മാസ്ക്കുകൾ, വിവിധ കേന്ദ്രങ്ങളിൽ സാനിറ്റൈസർ, കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷ്യ വസ്തുക്കൾ, മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്നിവയും ഇതിനോടകം നൽകിയിട്ടുണ്ട്.
ബഡ് ഷീറ്റ് വിതരണ ഉദ്ഘാടന ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കമ്മീഷണർ ഫാദർ വിൽസൺ പുതുശ്ശേരി, ജില്ലാ ട്രെയ്നിംഗ് കമ്മീഷണർ എ. ഇ .സതീഷ് ബാബു, ഹയർ സെക്കന്ററി കോഡിനേറ്റർ  സുഭാഷ് അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി മനോജ് മാത്യു എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *